സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സ​മാ​ധാ​ന​വും സ​ഭ​യു​ടെ ല​ക്ഷ്യം: മാ​ർ ആ​ല​ഞ്ചേ​രി
സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സ​മാ​ധാ​ന​വും  സ​ഭ​യു​ടെ ല​ക്ഷ്യം: മാ​ർ ആ​ല​ഞ്ചേ​രി
Saturday, June 24, 2017 1:07 PM IST
കൈ​​പ്പു​​ഴ (ഏ​​റ്റു​​മാ​​നൂ​​ർ): സ​​മൂ​​ഹ​​ത്തി​​ന്‍റെ ഐ​​ക്യ​​വും സ​​മാ​​ധാ​​ന​​വു​​മാ​​ണു സ​​ഭ​​യു​​ടെ ല​​ക്ഷ്യ​​മെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. ‌

വി​​സി​​റ്റേ​​ഷ​​ൻ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ ശ​​തോ​​ത്ത​​ര ര​​ജ​​ത​​ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. വി​​സി​​റ്റേ​​ഷ​​ൻ സ​​ന്യാ​​സി​​നീ സ​​മൂ​​ഹം ഈ ​​ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ക്രൈ​​സ്ത​​വ സാ​​ക്ഷ്യ​​ത്തി​​ന്‍റെ വ്യ​​ത്യ​​സ്ത മു​​ഖ​​ങ്ങ​​ൾ വി​​സി​​റ്റേ​​ഷ​​ൻ സ​​മൂ​​ഹ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​ളി​ലു​ണ്ട്. വി​​ദ്യാ​​ഭ്യാ​​സം, ആ​​തു​​ര​​ശു​​ശ്രൂ​​ഷ, കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​നം, സാ​​മൂ​​ഹ്യ​​ക്ഷേ​​മം എ​​ന്നി​ങ്ങ​നെ അ​വ​ർ സാ​ക്ഷ്യം ന​ൽ​കു​ന്നു. ദൈ​​വം ഒ​​പ്പ​​മു​​ള്ള​​തു​​കൊ​​ണ്ടാ​​ണു വ​​ലി​​യ കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത് - മാ​​ർ ആ​​ല​​ഞ്ചേ​​രി പ​​റ​​ഞ്ഞു.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. സ​​ഭ​​യു​​ടെ സ​​മ​​ർ​പ്പ​ണ​​ത്തി​ന്‍റെ​​യും സ്നേ​​ഹ​​ത്തി​​ന്‍റെ​​യും മു​​ഖം കൂ​​ടു​​ത​​ൽ പ്ര​​കാ​​ശ​​മാ​​ന​​മാ​​കു​​ന്ന​​തു സ​​മ​​ർ​​പ്പി​​ത സ​​മൂ​​ഹ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് - മാ​​ർ മൂ​​ല​​ക്കാ​​ട്ട് പ​​റ​​ഞ്ഞു.

നാ​​ഗ്പുർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ഏ​​ബ്ര​​ഹാം വി​​രു​​ത്ത​​ിക്കു​​ള​​ങ്ങ​​ര അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജ​​സ്റ്റീ​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് ഡോ​​ക്യു​​മെ​​ന്‍റ​​റി പ്ര​​കാ​​ശ​​നം​ചെ​​യ്തു. സു​​വ​​നീ​​റി​​ന്‍റെ പ്ര​​കാ​​ശ​​നം കൈ​​പ്പു​​ഴ ഫൊ​​റോ​​നാ വി​​കാ​​രി ഫാ.​​മാ​​ത്യു കു​​ഴി​​പ്പി​​ള്ളി​​ൽ നി​​ർ​​വ​​ഹി​​ച്ചു. കെ.​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് മി​​നി കു​​ഞ്ഞു​​മോ​​ൻ, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ സി​​ന്ധു രാ​​ജു, അ​​തി​​രൂ​​പ​​ത പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഫാ.​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ, ഒ​​എ​​സ്എ​​ച്ച് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ ഫാ.​​കു​​ര്യ​​ൻ ത​​ട്ടാ​​ർ​​കു​​ന്നേ​​ൽ, എ​​സ്ജെ​​സി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ സി​​സ്റ്റ​​ർ സൗ​​മി, കെ​​സി​​ഡ​​ബ്ല്യു​​എ പ്ര​​സി​​ഡ​​ന്‍റ് ഡെ​​യ്സി കു​​ര്യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


എ​​സ്.​​വി.​​എം സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ സി​​സ്റ്റ​​ർ ഡോ.​​ആ​​ൻ ജോ​​സ് സ്വാ​​ഗ​​ത​​വും ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ സി​​സ്റ്റ​​ർ ക​​രു​​ണ എ​​സ്‌​വി​എം കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​ഞ്ഞു.​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ മു​​ഖ്യ കാ​​ർ​​മി​ക​​ത്വ​​ത്തി​​ൽ അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു സ​​മ്മേ​​ള​​നം.

വൃ​​ക്ഷ​​ത്തൈ​​ക​​ൾ ന​​ൽ​​കി സ​​മ്മേ​​ള​​ന​​ത്തി​​ലേ​​ക്കു സ്വാ​​ഗ​​തം ചെ​​യ്ത​​തു പു​​തു​​മ​​യാ​​യി. സ​​മ്മേ​​ള​​ന​​ത്തി​​ൽ ഓ​​രോ​​രു​​ത്ത​​ർ​​ക്കും സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ സ്വാ​​ഗ​​തം ആ​​ശം​​സി​​ക്കു​​ന്പോ​​ൾ പൂ​​ക്ക​​ൾ​​ക്കു പ​​ക​​രം വ​​ർ​​ണ​​ക്ക​​ട​​ലാ​​സി​​ൽ പൊ​​തി​​ഞ്ഞ ചെ​​ടി​​ച്ച​​ട്ടി​​യി​​ൽ ഓ​​രോ റാം​​ബൂ​​ട്ടാ​​ൻ തൈ​​ക​​ളാ​​ണു ന​​ൽ​​കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.