ചെന്പനോട : മരിച്ച ജോയിയുടെ സ്ഥലം സംബന്ധിച്ച് വൻ തിരിമറിയെന്ന് പി.സി. തോമസ്
ചെന്പനോട :  മരിച്ച ജോയിയുടെ സ്ഥലം സംബന്ധിച്ച് വൻ തിരിമറിയെന്ന് പി.സി. തോമസ്
Monday, June 26, 2017 1:35 PM IST
കോ​ഴി​ക്കോ​ട്: ചെ​ന്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ജീ​വ​നൊ​ടു​ക്കി​യ ക​ർ​ഷ​ക​ൻ ജോ​യി​യു​ടെ സ്ഥ​ലം സം​ബ​ന്ധി​ച്ച് വ​ൻ തി​രി​മ​റി​ക​ൾ ന​ട​ന്ന​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ സ​മി​തി​യം​ഗ​വു​മാ​യ പി.​സി. തോ​മ​സ്. ക​രം എ​ടു​ക്കാ​തി​രു​ന്നു എ​ന്നു മാ​ത്ര​മ​ല്ല ജോ​യി​യു​ടെ ഭാ​ര്യ മോ​ളി​യു​ടെ പേ​രി​ലു​ള്ള ഒ​രേ​ക്ക​ർ സ്ഥ​ല​ത്തു​നി​ന്ന 20 സെ​ന്‍റു വെ​ട്ടി​ച്ചു​രു​ക്കി​യ​താ​യും കാ​ണു​ന്നതായി അദ്ദേഹം പറഞ്ഞു.


വി​ല്ലേ​ജ് റി​ക്കാ​ർ​ഡു​ക​ളി​ൽ തി​രി​മ​റി കാ​ട്ടി​യ​തി​ലൂ​ടെ ജോ​യി കു​ടും​ബ​മാ​യി താ​മ​സി​ച്ചു​പോ​ന്ന വീ​ടി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണം ഒ​രേ​ക്ക​റി​ൽ​നി​ന്ന് 80 സെ​ന്‍റാ​യി ചു​രു​ങ്ങി​യി​രു​ന്നു. ഇ​ത് എ​ങ്ങ​നെ സം​ഭ​വി​ച്ചു? റീ​സ​ർ​വെ ന​ന്പ​രു​ക​ളി​ലും പി​ശ​ക് കാ​ണു​ന്നു​ണ്ട് - ജോ​യി​യു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പി.​സി. തോ​മ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.