വൈ​ദി​ക​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മെ​ന്ന് എ​സ്എം​വൈ​എം
Monday, June 26, 2017 1:50 PM IST
കൊ​​​ച്ചി: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട യിൽ ഫാ. ​​​ജോ​​​യി വൈ​​​ദ്യ​​​ക്കാ​​​ര​​​ന്‍റെ നേ​​​രെ ന​​​ട​​​ന്ന​​​ത് ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് (എ​​​സ്എം​​​വൈ​​​എം) ദേ​​​ശീ​​​യ​​​ സ​​​മി​​​തി ആ​​​രോ​​​പി​​​ച്ചു. സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കു നേ​​​രെ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ണ്ടാ​​​കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഭീ​​​ക​​​രാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഗൂ​​​ഢല​​​ക്ഷ്യ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യ​​​ണം.

സ​​​ഭ​​​യ്ക്കും സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ർ​​​ക്കും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ സ​​​ന്ന​​​ദ്ധ​​​രാ​​​ക​​​ണ​​​മെ​​​ന്നും സ​​​മി​​​തി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ഡേ​​​വി​​​സ് അ​​​ധ്യ​​​ക്ഷ​​​ത​​ വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൈ​​​പ്പ​​​ൻ​​​പ്ലാ​​​ക്ക​​​ൽ, ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ അ​​​ഖി​​​ല, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​പി​​​ൻ പോ​​​ൾ, സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​ഭി​​​ലാ​​​ഷ് ജോ​​​ണ്‍, ജോ​​​സ്മോ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, ബി​​​വി​​​ൻ വ​​​ർ​​​ഗീ​​​സ്, അ​​​ഞ്ജ​​​ന ജോ​​​സ​​​ഫ്, കാ​​​ന്തി വ​​​ർ​​​മ്മ, വി​​​നോ​​​ദ് റി​​​ച്ചാ​​​ർ​​​ഡ്സ​​​ണ്‍, ടെ​​​ൽ​​​മ ജോ​​​ബി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.