ഖ​ത്ത​റി​ൽ മാ​ൻഹോ​ളി​ൽ വീ​ണ് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Monday, June 26, 2017 1:50 PM IST
കോ​ഴി​​​ക്കോ​​​ട്: കു​​​ന്ന​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​യാ​​​യ ആ​​​റു വ​​​യ​​​സു​​​കാ​​​ര​​​ൻ ഖ​​​ത്ത​​​റി​​​ലെ വു​​​ക്കെ​​​യ്റി​​​ൽ മാ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണു മ​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് കു​​​ന്ന​​​മം​​​ഗ​​​ലം പെ​​​രി​​​ങ്ങ​​​ളം സ്വ​​​ദേ​​​ശി പാ​​​ല​​​ക്കോ​​​ട്ട് പ​​​റ​​​ന്പ​​​ത്ത് ബ​​​ഷീ​​​റി​​​ന്‍റെ​​​യും റ​​​ഫാ​​​ന​​​യു​​​ടെ​​​യും മ​​​ക​​​ൻ ഇ​​​സാ​​​ൻ അ​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ(​​​ആ​​​റ്) ആ​​​ണു മ​​​രി​​​ച്ച​​​ത്.

വു​​​ക്കെ​​​യ്റി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 8.30ഓ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ഖ​​​ത്ത​​​റി​​​ലെ ചെ​​​റി​​​യ പെ​​​രു​​​ന്നാ​​​ൾ ദി​​​ന​​​മാ​​​യ 24ന് ​​​വൈ​​​കു​​​ന്നേ​​​രം ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച ശേ​​​ഷം ഇ​​​സാ​​​നെ കാ​​​ണാ​​​ത്ത​​​തി​​​നെത്തുട​​​ർ​​​ന്ന് തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് വു​​​ക്കെ​​​യ്ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ൾ പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ വീ​​​ണ്ടും പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ലാ​​ണു കു​​​ട്ടി​​​യെ റ​​​സ്റ്റ​​​റ​​​ന്‍റി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള മാ​​​ൻ​​​ഹോ​​​ളി​​​ൽ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഖ​​​ത്ത​​​ർ ഐ​​​ഡി​​​യ​​​ൽ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ ഒ​​​ന്നാം ക്ലാ​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് ഇ​​​സാ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.