കു​ഴി​യി​ൽ വീ​ണ കാറിൽ ഗ​ർ​ഭി​ണി പ്ര​സ​വി​ച്ചു
Monday, June 26, 2017 2:07 PM IST
പെ​​​രു​​​മ്പാ​​​വൂ​​​ർ: ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കാ​​​റി​​​ൽ വ​​രുക​​​യാ​​​യി​​​രു​​​ന്ന ഗ​​​ർ​​​ഭി​​​ണി വാ​​​ഹ​​​നം കു​​​ഴി​​​യി​​​ൽ​​വീ​​​ണ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​സ​​​വി​​​ച്ചു. പെ​​​രു​​​മ്പാ​​​വൂ​​​ർ പി​​​പി റോ​​​ഡി​​​ൽ വാ​​​ത്തി​​​യാ​​​യ​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 1.50 നാ​​യി​​രു​​ന്നു സം​​​ഭ​​​വം. കാ​​ർ കു​​ഴി​​യി​​ൽ വീ​​ണ ഉ​​ട​​ൻ പ്ര​​സ​​വം ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. വി​​​വ​​​ര​​മ​​​റി​​​ഞ്ഞ് ഓ​​​ടി​​​യെ​​​ത്തി​​​യ ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​മ്മ​​​യെ​​​യും കു​​​ഞ്ഞി​​​നെ​​​യും ഉ​​ട​​ൻ​​ത​​ന്നെ ലേ​​​ബ​​​ർ റൂ​​​മി​​​ലേ​​​ക്കു മാ​​​റ്റി​.ര​​ണ്ടു​​പേ​​രും സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു.



ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ സു​​​നി​​​ത (23) ആ​​​ണു കാ​​​റി​​​ൽ വ​​ച്ചു പെ​​​ൺ​​​കു​​​ഞ്ഞി​​​നു ജ​​​ന്മം ന​​​ൽ​​​കി​​​യ​​​ത്. കു​​ഞ്ഞി​​ന് 2.8 കി​​​ലോ​​ഗ്രാം തൂ​​​ക്ക​​മു​​ണ്ട്. പ​​​ഴ​​​യ പി​​​പി റോ​​​ഡി​​ൽ കു​​​ഴി​​​ക​​​ൾ നി​​​റ​​​ഞ്ഞി​​​ട്ടു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി. സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ നി​​​ര​​​വ​​​ധി​​ത്ത​​​വ​​​ണ പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ന​​​ഗ​​​ര​​​സ​​​ഭ​​​യും ആ​​​ർ​​​ടി​​​ഒ​​​യും ​ഒ​​​ഴി​​​ഞ്ഞു മാ​​​റു​​​ക​​​യാ​​​ണെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.