കനത്ത മഴ: ഫാ​ക്ട​റിക്കെ​ട്ടി​ടം ഭൂ​മി​ക്ക​ടി​യി​ലേ​ക്കു താ​ഴ്ന്നു
കനത്ത മഴ: ഫാ​ക്ട​റിക്കെ​ട്ടി​ടം ഭൂ​മി​ക്ക​ടി​യി​ലേ​ക്കു താ​ഴ്ന്നു
Monday, June 26, 2017 2:08 PM IST
ആ​​​ലു​​​വ: ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ പി​​​വി​​​സി പൈ​​​പ്പ് നി​​​ർ​​​മാ​​​ണ ഫാ​​​ക്ട​​​റി ക്കെട്ടി​​​ടം ഭൂ​​​മി​​​ക്ക​​​ടി​​​യി​​​ലേ​​​ക്ക് താ​​​ഴ്ന്നു. അ​​​ശോ​​​ക​​​പു​​​ര​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​​ന്ന പോ​​​ളി​​​മേ​​​ഴ്സ് എ​​​ന്ന സ്ഥാ​​പ​​ന​​ത്തി​​ന്‍റെ കോ​​​ൺ​​​ക്രീ​​​റ്റ് കെ​​​ട്ടി​​​ട​​​മാ​​ണ് ഭൂ​​​മി​​​ക്ക​​​ടി​​​യി​​​ലാ​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഷീ​​​റ്റ് മേ​​​ഞ്ഞ ഭാ​​​ഗം മാ​​ത്ര​​മേ മ​​ണ്ണി​​നു മു​​ക​​ളി​​ലു​​ള്ളൂ.


തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ല്ലാം താ​​​മ​​​സ സ്ഥ​​​ല​​​ത്താ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ വ​​ൻ ദു​​ര​​ന്ത​​മാ​​ണ് ഒ​​ഴി​​വാ​​യ​​ത്. കെ​​​ട്ടി​​​ട​​​ത്തി​​​ന​​​ക​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ യ​​​ന്ത്ര​​​സാ​​​മ​​​ഗ്രി​​​ക​​​ൾ ഭൂ​​​മി​​​ക്ക​​​ടി​​​യി​​​ലാ​​​യി. ഒ​​​രു കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ നാ​​ശ​​ന​​ഷ്ടം ക​​ണ​​ക്കാ​​ക്കു​​ന്നു. ത​​​രി​​​ശാ​​​യി കി​​​ട​​​ന്ന പാ​​​ട​​​ത്തു വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്പാ​​ണ് കെ​​ട്ടി​​ടം നി​​ർ​​മി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.