മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി
Tuesday, June 27, 2017 11:05 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​യി​ലെ മ​ക്ക-​മ​ദീ​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി. വെ​ള്ളി​ക്കു​ള​ങ്ങ​ര ക​റ​പ്പം​വീ​ട്ടി​ൽ അ​ബ്ബാ​സി​ന്‍റെ മ​ക​ൻ അ​ഷ​റ​ഫ് (50), ഭാ​ര്യ റ​സി​യ(38), മ​ക​ൾ ഹ​ഫ്സാ​ന (17) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ സു​ബ​ഹി ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി​യ​ത്.

അ​ഷ്റ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ബ്ദു​ൾ​സ​ലാ​മ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​ബ​റ​ട​ക്കം ന​ട​ന്ന​ത്. മ​ര​ണ​മ​ട​ഞ്ഞ ദ​ന്പ​തി​ക​ളു​ടെ മ​റ്റു മ​ക്ക​ളാ​യ ഹ​സ്ന, ഹാ​ഷിം എ​ന്നി​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ് ഇ​ന്ന് നാ​ട്ടി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഹാ​ഷി​മി​ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​തി​നാ​ൽ എ​റ​ണാ​കു​ള​ത്തേ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും.


ദ​മാ​മി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു അ​ഷ്റ​ഫ്. മ​ക്ക​യി​ൽ പോ​യി കു​ടും​ബ​സ​മേ​തം ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യാ​ണ് ഏ​താ​നും ദി​വ​സം മു​ന്പ് റ​സി​യ​യും മ​ക്ക​ളും നാ​ട്ടി​ൽ നി​ന്ന് അ​ഷ്റ​ഫി​ന​ടു​ക്ക​ലെ​ത്തി​യ​ത്. ഉം​റ നി​ർ​വ​ഹി​ച്ച​ശേ​ഷം മ​ദീ​ന​യി​ലേ​ക്കു പോ​യ കു​ടും​ബം സ​ഞ്ച​രി്ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കാ​യി ഇ​ന്ന​ലെ വെ​ള്ളി​ക്കു​ള​ങ്ങ​ര മു​ഹ​യ്ദ്ദീ​ൻ ജു​മാ മ​സ്ജി​ദി​ൽ മ​യ്യ​ത്ത് ന​മ​സ്കാ​രം ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.