ഇടുക്കിയിൽ കനത്ത മഴ
Tuesday, June 27, 2017 12:30 PM IST
ചെ​റു​തോ​ണി: മ​ണ്‍സൂ​ണ്‍ ആ​രം​ഭി​ച്ച് 25 ദി​വ​സ​മാ​യ​പ്പോ​ഴാ​ണ് സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് 89.4 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. 10.55 ​ല​ക്ഷം ഘ​ന​അ​ടി ജ​ലം ഒ​ഴു​കി​യെ​ത്തി. നി​ല​വി​ൽ 304.834 ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ളം അ​ണ​ക്കെ​ട്ടി​ലു​ണ്ട്. അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യു​ടെ 13.149 ശ​ത​മാ​നം വെ​ള്ള​മുള്ള ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് 2304.46 അ​ടി​യാ​യി.

ജി​ല്ല​യി​ലെ മ​റ്റ് അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ലോ​വ​ർ​പെ​രി​യാ​ർ, ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.