ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ടി​ന് തു​ട​ങ്ങും; അലോട്ട്മെന്‍റ് 20ന്
Monday, July 17, 2017 1:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലെ ഒ​​​ന്നാം​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് 20നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ / ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കാം. മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളു​​​ടെ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ / ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​​ട്ട, എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ട എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് സീ​​​റ്റു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തും.

സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​സ്തു​​​ത കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ​​​പ്പെ​​​ടു​​​ന്നു എ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും മ​​​റ്റ് രേ​​​ഖ​​​ക​​​ളും വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് അ​​​വ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഷെ​​​ഡ്യൂ​​​ൾ : 23ന് ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​​ട്ട​​​യു​​​ടെ​​​യും എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ട​​​യു​​​ടെ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ/​​​രേ​​​ഖ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 24 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു​​​വ​​​രെ ഈ ​​​രേ​​​ഖ​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നു മു​​​ത​​​ൽ ആ​​​റു​​​വ​​​രെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന.


ന്യൂ​​​ന​​​പ​​​ക്ഷ/​​​എ​​​ൻ​​​ആ​​​ർ​​​ഐ േേക്വാ​​​ട്ടാ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ താ​​​ത്കാ​​​ലി​​​ക ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​വും ലി​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ ക്ഷ​​​ണി​​​ക്ക​​​ലും ആ​​​റി​​​ന്. സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് വി​​​ജ്ഞാ​​​പ​​​നം ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​നു പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യും ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യം സ​​​ജ്ജ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യും.

10ന് ​​​ന്യൂ​​​ന​​​പ​​​ക്ഷ/​​​എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ടാ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ന്തി​​​മ കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 16ന് ​​​ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യം അ​​​വ​​​സാ​​​നി​​​ക്കും. 18ന് ​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 19 മു​​​ത​​​ൽ 24 വ​​​രെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ഴ്സ്/​​​കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.