വ്യാ​ജടി​ക്ക​റ്റുമായി വിമാനത്താവളത്തിൽ കാമുകിയെ യാത്രയാക്കാനെത്തിയ യുവാവ് പിടിയിൽ
Monday, July 17, 2017 1:27 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: വ്യാ​​​ജ വി​​​മാ​​​നടി​​​ക്ക​​​റ്റ് ത​​​യാ​​​റാ​​​ക്കി കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ് ട്ര ​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കാ​​​മു​​​കി​​​യെ യാ​​​ത്ര​​​യ​​​യ​​യ്​​​ക്കാ​​​നെ​​​ത്തി​​​യ യു​​​വാ​​​വ് സി​​ഐ​​എ​​​സ്​​​എ​​​ഫി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. കോ​​​ഴി​​​ക്കോ​​​ട് കൊ​​​ടു​​​വ​​​ള്ളി ക​​​രു​​​വാം​​​പോ​​​യി​​​ൽ പു​​​ത്തൂ​​​ർ​​​കു​​​ഴി വീ​​​ട്ടി​​​ൽ മ​​​ഹ​​​റൂ​​​ഫ് (26)ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ആ​​റോ​​ടെ കൊ​​​ച്ചി​​​യി​​​ൽ നി​​​ന്ന് അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്ന എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ടി​​​ക്ക​​​റ്റാ​​​ണ് ഇ​​​യാ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. അ​​​യ​​​ൽ​​​വാ​​​സി​​​യാ​​​യ കാ​​​മു​​​കി ഇ​​​തേ വി​​​മാ​​​ന​​​ത്തി​​​ൽ അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.
ഇ​​​വ​​​രെ യാ​​​ത്ര​​​യാക്കാ​​​ൻ എ​​​ത്തി​​​യ​​​താ​​​ണെ​​​ന്നാ​​​ണ് പ്ര​​​തി സി​​ഐ​​എ​​​സ്എ​​​ഫി​​​നോ​​​ടും പോ​​​ലീ​​​സി​​​നോ​​​ടും വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് അ​​​ക​​​ത്തേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ വി​​​മാ​​​ന ടി​​​ക്ക​​​റ്റ് സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​റി​​​ല്ല. ടി​​​ക്ക​​​റ്റും പി​​എ​​​ൻ​​ആ​​​ർ ന​​​മ്പ​​​റും പ​​​രി​​​ശോ​​​ധി​​​ച്ച് സി​​​ഐ​​എ​​​സ്എ​​​ഫു​​​കാ​​​ർ യാ​​​ത്ര​​​ക്കാ​​​രെ ക​​​ട​​​ത്തി​​​വി​​​ടും. അ​​​ക​​​ത്തു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ ക​​​വാ​​​ട​​​ത്തി​​​ലാ​​​ണ് ടി​​​ക്ക​​​റ്റി​​​ന്‍റെ പ​​രി​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ന്ന​​​ത്. കാ​​​മു​​​കി ആ​​​ദ്യം പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​ക​​​ത്തു​​​ക​​​ട​​​ന്ന ശേ​​​ഷ​​​മാ​​​ണ് മ​​​ഹ​​​റൂ​​​ഫ് ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്കാ​​​യി ന​​​ൽ​​​കി​​​യ​​​ത്. ഈ ​​​സ​​​മ​​​യം പി​​എ​​​ൻ​​ആ​​​ർ ന​​​മ്പ​​​റി​​​ൽ കൃ​​​ത്രി​​​കം ബോ​​​ധ്യ​​​മാ​​​യ​​​തോ​​​ടെ ഇ​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​മാ​​​ന​​​ത്തി​​​ന് സ​​​മീ​​​പം വ​​​രെ കാ​​​മു​​​കി​​​യെ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് വ്യാ​​​ജ ടി​​​ക്ക​​​റ്റ് ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്ന് പ്ര​​​തി പ​​​റ​​​യു​​​ന്നു.


കോ​​​ഴി​​​ക്കോ​​​ട് സ​​​ഫി​​​യ ട്രാ​​​വ​​​ത്സ് മു​​​ഖേ​​​ന​​​യാ​​​ണ് വ്യാ​​​ജ ടി​​​ക്ക​​​റ്റ് ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നും പ​​​റ​​​യു​​​ന്നു. നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി​​​യ പ്ര​​​തി​​​യെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്തു​​വ​​​രി​​​ക​​​യാ​​​ണ്. ടി​​​ക്ക​​​റ്റ് ത​​​യാ​​​റാ​​​ക്കി​​​യ സ്ഥാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള മ​​​റ്റ് വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.