പരിയാരം ഇത്തവണയും സ്വാശ്രയ പട്ടികയിൽ, പാരിപ്പള്ളിയിൽ 100 സീറ്റ്
Monday, July 17, 2017 1:32 PM IST
പ​​​​ത്ത​​​​നം​​​​തി​​​​ട്ട: പ​​​​രി​​​​യാ​​​​രം സ​​​​ഹ​​​​ക​​​​ര​​​​ണ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പ​​​​നം പ്രാ​​​​വ​​​​ർ​​​​ത്തി​​​​ക​​​​മാ​​​​യി​​​​ല്ല. പ​​​​രി​​​​യാ​​​​ര​​​​ത്ത് പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ന്ന എം​​​​ബി​​​​ബി​​​​എ​​​​സ്, ബി​​​​ഡി​​​​എ​​​​സ് കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​ക്കു​​​​റി​​​​യും സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഫീ​​​​സ് നി​​​​ര​​​​ക്കി​​​​ൽ പ​​​​ഠി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ സ്വാ​​​​ശ്ര​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഫീ​​​​സ് വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ പേ​​​​രി​​​​ൽ പ​​​​രി​​​​യാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ക്കി ഫീ​​​​സ് കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ വാ​​​​ഗ്ദാ​​​​ന​​​​മാ​​​​ണു ലം​​​​ഘി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. പ​​​​രി​​​​യാ​​​​ര​​​​ത്ത് എം​​​​ബി​​​​ബി​​​​എ​​​​സി​​​​ന് 100ഉം ​​​​ബി​​​​ഡി​​​​എ​​​​സി​​​​ന് 60 സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​ണു​​​​ള്ള​​​​ത്.

ഒ​​​​ൻ​​​​പ​​​​തു കോ​​​​ള​​​​ജു​​​​ക​​​​ൾ

സം​​​​സ്ഥാ​​​​ന​​​​ത്തെ ഒ​​​​ന്പ​​​​ത് സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജുകളിലേ​​​​ക്കാ​​​​ണ് എം​​​​ബി​​​​ബി​​​​എ​​​​സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ഓ​​​​പ്ഷ​​​​ൻ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ കൊ​​​​ല്ലം പാ​​​​രി​​​​പ്പ​​​​ള്ളി​​​​യി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജും ഇ​​​​ക്കു​​​​റിയുണ്ട്. പാ​​​​രി​​​​പ്പ​​​​ള്ളി ഇ​​​​എ​​​​സ്ഐ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണ് കൊ​​​​ല്ലം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് എ​​​​ന്ന പേ​​​​രി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 100 സീ​​​​റ്റു​​​​ക​​​​ളാ​​​​ണു കൊ​​​​ല്ലം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 35 സീ​​​​റ്റു​​​​ക​​​​ൾ ഇ​​​​എ​​​​സ്ഐ സം​​​​വ​​​​ര​​​​ണ​​​​മാ​​​​ണ്.

കോ​​​​ന്നി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ അ​​​​ഖി​​​​ലേ​​​​ന്ത്യാ മെ​​​​ഡി​​​​ക്ക​​​​ൽ കൗ​​​​ണ്‍സി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു മ​​​​തി വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​വേ​​​​ശ​​​​നം എ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റേ​​​​ത്.

കൂ​​​​ടു​​​​ത​​​​ൽ മെ​​​​ഡിക്കൽ ​​​​കോ​​​​ള​​​​ജ് ഇ​​​​ല്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ ര​​​​ണ്ടാ​​​​മ​​​​ത്തെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നു ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഇ​​​​തി​​​​നോ​​​​ടു താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ വേ​​​​ണ്ടെ​​​​ന്നു​​​​വ​​​​ച്ചു. യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ലെ ഹ​​​​രി​​​​പ്പാ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജും ഉ​​​​പേ​​​​ക്ഷി​​​​ച്ചു. എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജും സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ എം​​​​ബി​​​​ബി​​​​എ​​​​സ് സീ​​​​റ്റു​​​​മെ​​​​ന്ന യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ന​​​​യം പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ.


ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മു​​​​ത​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ടു​​​​ക്കി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലേ​​​​ക്ക് ഇ​​​​ക്കു​​​​റി​​​​യും ഓ​​​​പ്ഷ​​​​ൻ ന​​​​ൽ​​​​കാ​​​​നാ​​​​കി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ 1300 സീ​​​​റ്റു​​​​ക​​​​ളാ​​​​ണ് മൊ​​​​ത്ത​​​​മു​​​​ള്ള​​​​തെ​​​​ങ്കി​​​​ലും കേ​​​​ന്ദ്ര അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ലേ​​​​ക്കു​​​​ള്ള സീ​​​​റ്റു​​​​ക​​​​ൾ ഇ​​​​തി​​​​ൽ​​​​നി​​​​ന്നു കു​​​​റ​​​​യും.‌

പി​​​​ന്നാ​​​​ലെ സം​​​​വ​​​​ര​​​​ണ സീ​​​​റ്റു​​​​ക​​​​ൾ കൂ​​​​ടി ഒ​​​​ഴി​​​​ച്ചാ​​​​ൽ ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന റാ​​​​ങ്കു​​​​ള്ള​​​​വ​​​​രി​​​​ൽ പോ​​​​ലും വ​​​​ള​​​​രെ കു​​​​റ​​​​ച്ചു​​​​പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് എം​​​​ബി​​​​ബി​​​​എ​​​​സ് സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​കൂ. 45,363 പേ​​​​രു​​​​ടെ റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യാ​​​​ണ് എം​​​​ബി​​​​ബി​​​​എ​​​​സ്, ബി​​​​ഡി​​​​എ​​​​സ് അ​​​​നു​​​​ബ​​​​ന്ധ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ഞ്ച് സ​​​​ർ​​​​ക്കാ​​​​ർ ദ​​​​ന്ത​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ, മൂ​​​​ന്ന് ഗ​​​​വ​​​​ണ്‍മെ​​​​ന്‍റ് ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജു​​​​ക​​​​ൾ, ര​​​​ണ്ട് എ​​​​യ്ഡ​​​​ഡ് ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജു​​​​ക​​​​ൾ, മൂ​​​​ന്ന് അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ൾ, ഒ​​​​രു ഫോ​​​​റ​​​​സ്ട്രി കോ​​​​ള​​​​ജ്, ര​​​​ണ്ട് വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​യ​​​​ൻ​​​​സ് കോ​​​​ള​​​​ജു​​​​ക​​​​ൾ, ഒ​​​​രു ഫി​​​​ഷ​​​​റീ​​​​സ് കോ​​​​ള​​​​ജ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണ് ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഓ​​​​പ്ഷ​​​​ൻ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ ബി​​​​ഡി​​​​എ​​​​സി​​​​ന് 240 സീ​​​​റ്റു​​​​ക​​​​ളാ​​​​ണ് ഗ​​​​വ​​​​ണ്‍മെ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള​​​​ത്. ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ 160 സീ​​​​റ്റു​​​​ക​​​​ളും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ൽ 100 സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​ണു​​​​ള്ള​​​​ത്. അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​റി​​​​ന് 208, ഫോ​​​​റ​​​​സ്ട്രി​​​​ക്ക് 31, വെ​​​​റ്റ​​​​റി​​​​ന​​​​റി​​​​ക്ക് 260, ഫി​​​​ഷ​​​​റീ​​​​സി​​​​ന് 80 സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​ണു​​​​ള്ള​​​​ത്.

ബി​​​​ജു കു​​​​ര്യ​​​​ൻ