ദി​ലീ​പി​നെ സ​ഹോ​ദ​ര​ൻ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ചു
Monday, July 17, 2017 1:45 PM IST
കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലെ ഗു​​​ഢാ​​​ലോ​​​ച​​​ന​​​ക്കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന ന​​​ട​​​ൻ ദി​​​ലീ​​​പി​​​നെ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​നൂ​​​പ് ആ​​​ലു​​​വ സ​​​ബ് ജ​​​യി​​​ലി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ചു. അ​​​നൂ​​​പി​​​നൊ​​​പ്പം ബ​​​ന്ധു​​​ക്ക​​​ളാ​​​യ വെ​​​ങ്കി​​​ട്ട സു​​​നി​​​ൽ, സു​​​രാ​​​ജ് എ​​​ന്നി​​​വ​​​രും ദി​​​ലീ​​​പി​​​നെ കാ​​​ണാ​​​നെ​​​ത്തി. രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ ജ​​​യി​​​ലി​​​ലെ​​​ത്തി​​​യ മൂ​​​വ​​​രും 15 മി​​​നി​​​റ്റോ​​​ളം ദി​​​ലീ​​​പു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു.


ദി​​​ലീ​​​പി​​​നെ​​​തി​​​രേ ചി​​​ല​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി കേ​​​സി​​​ൽ കു​​​ടു​​​ക്കി​​​യ​​​താ​​​ണെ​​​ന്നും നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കു​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​നൂ​​​പ് പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു. കേ​​​സി​​​ൽ കു​​​ടു​​​ക്കി​​​യ​​​വ​​​ർ ഇ​​​പ്പോ​​​ൾ സ​​​ന്തോ​​​ഷി​​​ക്കു​​​ന്നു​​​ണ്ടാ​​​വു​​​മെ​​​ന്നും ദി​​ലീ​​പ് തെ​​​റ്റു​​​കാ​​​ര​​​ന​​​ല്ലെ​​​ന്നു തെ​​​ളി​​​ഞ്ഞു പു​​​റ​​​ത്തി​​​റ​​​ങ്ങി ക​​​ഴി​​​യു​​​ന്പോ​​​ൾ ത​​​ങ്ങ​​​ൾ പ​​​ണി തു​​​ട​​​ങ്ങു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു അ​​​നൂ​​​പ് പ​​​റ​​​ഞ്ഞ​​​ത്.