ഒ​ത്തു​തീ​ർ​പ്പില്ലെങ്കിൽ വ്യാ​ഴാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്ക്: യു​എ​ൻ​എ
Monday, July 17, 2017 2:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ഇ​​​ട​​​പെ​​​ട്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രു​​​ന്ന പ​​​ണി​​​മു​​​ട​​​ക്ക് മാ​​​റ്റി​​​യ യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (യു​​​എ​​​ൻ​​​എ) ഒ​​​ത്തു​​​തീ​​​ർ​​​പ്പു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ വ്യാ​​​ഴാ​​​ഴ്ച മു​​​ത​​​ൽ പ​​​ണി​​​മു​​​ട​​​ക്കുമെ​​​ന്ന് അ​​​റി​​​യി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച നാ​​​ലി​​​ന് ന​​​ഴ്സിം​​​ഗ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​മാ​​​യി മുഖ്യ മന്ത്രി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​ന്നു രാ​​​വി​​​ലെ മി​​നി​​​മം വേ​​​ജ​​​സ് ക​​​മ്മി​​​റ്റി​​​യും വ്യ​​​വ​​​സാ​​​യബ​​​ന്ധ സ​​​മി​​​തി​​​യും (ഐ​​​ആ​​​ർ​​​സി) യോ​​​ഗം ചേ​​​ർ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും.


ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം സ്വീ​​​ക​​​രി​​​ച്ച അ​​​സാ​​​ധാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍​സി​​​ൽ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് യു​​​എ​​​ൻ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ഴ്സു​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധമാ​​​ർ​​​ച്ച് ന​​​ട​​​ത്തി.

ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ തീ​​​രു​​​മാ​​​നം ആ​​​ലോ​​​ച​​​ന​​​യി​​​ല്ലാ​​​ത്ത​​​താ​​​ണെ​​​ന്നും ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് രോ​​​ഗി​​​ക​​​ളെ ശു​​​ശ്രൂ​​​ഷി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.