സമാധാനത്തിനു ശ്രമം തുടരും: ഒാർത്തഡോക്സ് സഭ
Monday, July 17, 2017 2:33 PM IST
കോ​​ട്ട​​യം: സ​​ഭാ സ​​മാ​​ധാ​​നം പു​​നഃ​​സ്ഥാ​​പി​​ക്കാ​​നു​​ള​​ള ന​​ട​​പ​​ടി തു​​ട​​ര​​ണ​​മെ​​ന്ന് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ. സു​​പ്രീം കോ​​ട​​തി വി​​ധി അ​​നു​​സ​​രി​​ച്ചും 1934ലെ ​​സ​​ഭാ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലും മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭ​​യി​​ൽ സ​​മാ​​ധാ​​നം പു​​നഃ​​സ്ഥാ​​പി​​ക്കാ​നാ​​യു​​ള​​ള ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​മെ​​ന്ന് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ. തു​​ട​​ർ​​ന​​ട​​പ​​ടി കൈ​​ക്കൊ​​ള​​ളു​​ന്ന​​തി​​നു കാ​​തോ​​ലി​​ക്കാ​​ബാ​​വ​​യെ സ​​ഹാ​​യി​​ക്കാ​നാ​​യി നി​​യോ​​ഗി​​ച്ചി​​ട്ടു​​ള​​ള സ​​മി​​തി​​യു​​ടെ യോ​​ഗം കോ​​ട്ട​​യം ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ൽ ചേ​ർ​ന്നു.


ച​​ർ​​ച്ച ചെ​​യ്ത നി​​ർ​​ദേ​​ശ​​ങ്ങ​​ൾ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യ്ക്കു സ​​മ​​ർ​​പ്പി​​ക്കും. സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​മാ​​ത്യൂ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​ണ്‍​വീ​​ന​​ർ ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദി​​യ​​സ്കോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ, അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ബി​​ജു ഉ​​മ്മ​​ൻ എ​​ന്നി​​വ​​ർ ഇ​​തു​​വ​​രെ കൈ​​ക്കൊ​​ണ്ട ന​​ട​​പ​​ടി​​ക​​ളു​​ടെ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.