ഡാമിനു ദാഹിക്കുന്നു; 20.5 അടി വെള്ളം കുറവ്
ഡാമിനു ദാഹിക്കുന്നു; 20.5 അടി വെള്ളം കുറവ്
Monday, July 17, 2017 2:34 PM IST
ചെ​റു​തോ​ണി: ഹൈ​റേ​ഞ്ചി​ൽ കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തോ​ടെ ഇ​ടു​ക്കി​യി​ലെ വൈ​ദ്യു​തോ​ത്പാ​ദ​നം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ക​ർ​ക്കി​ട​കം പി​റ​ന്നി​ട്ടും ഇ​ടു​ക്കി​യു​ടെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു മ​ഴ ശ​ക്ത​മാ​യി​ട്ടി​ല്ല. ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്തു ക​ഴി​ഞ്ഞ​ദി​വ​സം 2.8 മി​ല്ലി മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്.

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​പ്പോ​ൾ 2316.98 അ​ടി​യാ​ണ്. ഇ​ത് മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 20.56 അ​ടി​കു​റ​വാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​യ​ത്ത് ഡാ​മി​ൽ 2337.54 അ​ടി ജ​ലം ഉ​ണ്ടാ​യി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണശേ​ഷി​യു​ടെ 21 ശ​ത​മാ​നം വെ​ള്ള​മാ​ണി​പ്പോ​ഴു​ള്ള​ത്. ഇ​ന്ന​ലെ 3.248 ദ​ശ​ല​ക്ഷം​യൂ​ണി​റ്റ് വൈ​ദ്യു​തി​യേ മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ച്ചി​ട്ടു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.