മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എൻ.എൽ. ബീനയെ സ്ഥലംമാറ്റി
മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എൻ.എൽ. ബീനയെ സ്ഥലംമാറ്റി
Tuesday, July 18, 2017 1:35 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​എ​​ൻ.​​എ​​ൽ. ബീ​​ന​​യെ സ​​ർ​​ക്കാ​​ർ സ്ഥ​​ലം​​മാ​​റ്റി. ത​​ല​​ശേ​​രി ബ്ര​​ണ്ണ​​ൻ കോ​​ള​​ജി​​ലേ​​ക്കാ​​ണു സ്ഥ​​ലം​​മാ​​റ്റി​​യ​​ത്. മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലാ​​യി​​രി​​ക്കെ ബീ​​ന​​യു​​ടെ ക​​സേ​​ര എ​​സ്എ​​ഫ്ഐ​​ക്കാ​​ർ ക​​ത്തി​​ച്ച സം​​ഭ​​വ​​മു​​ണ്ടാ​​യി​​രു​​ന്നു.

ഹോ​​സ്റ്റ​​ൽ ആ​​യു​​ധ​​പ്പു​​ര​​യാ​​ക്കു​​ന്ന​​തി​​നെ​​തി​​രേ ബീ​​ന ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഹോ​​സ്റ്റ​​ലി​​ൽനി​​ന്ന് ആ​​യു​​ധ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഇ​​ത് ആ​​യു​​ധ​​ങ്ങ​​ള​​ല്ലെ​​ന്നും നി​​ർ​​മാ​​ണ സാ​​മ​​ഗ്രി​​ക​​ളാ​​ണ് ഹോ​​സ്റ്റ​​ലി​​ൽ നി​​ന്നു ക​​ണ്ടെ​​ത്തി​​യ​​തെ​​ന്നു​​മു​​ള്ള മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ നി​​യ​​മ​​സ​​ഭ​​യി​​ലെ പ​​രാ​​മ​​ർ​​ശം ഏ​​റെ വി​​വാ​​ദ​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കി​​യി​​രു​​ന്നു.


കൊ​​ടു​​വ​​ള്ളി ഗ​​വ​​ണ്‍മെ​​ന്‍റ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​അ​​ജി​​ത​​യെ മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലാ​​യി നി​​യ​​മി​​ച്ചു. സ്പെ​​ഷ​​ൽ ഗ്രേ​​ഡ് പ്രി​​ൻ​​സി​​പ്പ​​ലാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കി​​യാ​​ണു നി​​യ​​മ​​നം. അ​​ജി​​ത​​യ​​ട​​ക്കം ആ​​റു പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്കു സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കി​​യെ​​ങ്കി​​ലും ഡോ. ​​ബീ​​ന​​യ്ക്കു സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കി​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.