മദ്യവില്പനയാരോപിച്ച് പിടിച്ച ഓട്ടോ ബസിലിടിച്ച് പ്രതിയായ ഡ്രൈവർ മരിച്ചു
മദ്യവില്പനയാരോപിച്ച് പിടിച്ച ഓട്ടോ ബസിലിടിച്ച്  പ്രതിയായ ഡ്രൈവർ മരിച്ചു
Tuesday, July 18, 2017 2:02 PM IST
എ​രു​മേ​ലി/​മു​ണ്ട​ക്ക​യം : മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ​യി​ൽ ഡ്രൈ​വ​റു​മാ​യി എ​ക്സൈ​സു​കാ​ർ പോ​കു​ന്ന​തി​നി​ടെ നി​ർ​ത്തി​യി​ട്ട സ്വ​കാ​ര്യ ബ​സി​ൽ ഓ​ട്ടോ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ ത​ക്ഷ​ണം മ​രി​ച്ചു. പു​ലി​ക്ക​ല്ല് ചി​റ​യ്ക്ക​ൽ മോ​ഹ​ന​ൻ (51) ആ​ണ് മ​രി​ച്ച​ത്. എ​ക്സൈ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​യാ​ളാ​ണ് ഓ​ട്ടോ റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന​ത്. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് എ​ക്സൈ​സ് സി​വി​ൽ ഓ​ഫീ​സ​ർ​മാ​രെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​എ​രു​മേ​ലി-​മു​ണ്ട​ക്ക​യം ദേ​ശീ​യ​പാ​ത​യി​ൽ പു​ലി​ക്കു​ന്ന് ടോ​പ്പി​ന് താ​ഴെ ഇ​റ​ക്ക​ത്തി​ന് സ​മീ​പ​മു​ള്ള വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ഞ്ച​വ​യ​ൽ നാ​ഷ​ണ​ൽ ബാ​ർ​ബ​ർ ഷോ​പ്പു​ട​മ​യു​മാ​ണ് മ​രി​ച്ച മോ​ഹ​ന​ൻ.

എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ടി.​എ​സ്. ര​തീ​ഷ് (36), ഈ​പ്പ​ൻ ടി. ​മാ​ത്യു (38)എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. എ​രു​മേ​ലി​യി​ൽ നി​ന്നു മു​ണ്ട​ക്ക​യ​ത്തി​ന് പോ​വു​ക​യാ​യി​രു​ന്ന ’ബ​ർ​സാ​ത്’ സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​രെ സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് എ​തി​രെ വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച​ത്.


ബ​സി​ലേ​ക്ക് പ്ര​തി മോ​ഹ​ന​ൻ ഓ​ട്ടോ ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നെ​ന്നു ഓ​ട്ടോ​യ്ക്കു​ള​ളി​ലു​ണ്ടാ​യി​രു​ന്ന പ​രി​ക്കേ​റ്റ എ​ക്സൈ​സു​കാ​ർ പ​റ​ഞ്ഞു. ആ​റു മാ​സം മു​ന്പ് മ​ദ്യ വി​ൽ​പ​ന​യു​ടെ പേ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി മോ​ഹ​ന​നെ എ​ക്സൈ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്തി​രു​ന്ന​താ​ണ്.

തു​ട​ർ​ന്ന് ഓ​ട്ടോ​യു​മാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മോ​ഹ​ന​ൻ വീ​ണ്ടും വി​ദേ​ശ മ​ദ്യം അ​ന​ധി​കൃ​ത​മാ​യി ഓ​ട്ടോ​യി​ലെ​ത്തി​ച്ച് വി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പു​ഞ്ച​വ​യ​ലി​ൽ വ​ച്ചു പി​ടി​കൂ​ടി​യ​തെ​ന്നു റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ എ​രു​മേ​ലി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജെ.​എ​സ്. ബി​നു പ​റ​ഞ്ഞു. മോ​ഹ​ന​ന്‍റെ വീ​ട്ടി​ൽ മ​ദ്യം സൂ​ക്ഷി​ച്ചു​ണ്ടെ​ന്ന​റി​ഞ്ഞു മ​ഫ്തി​യി​ലാ​യി​രു​ന്ന എ​ക്സൈ​സ് സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ര​തീ​ഷ്, ഈ​പ്പ​ൻ എ​ന്നി​വ​രെ ഓ​ട്ടോ​യി​ൽ മോ​ഹ​ന​നൊ​പ്പം വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട ശേ​ഷം ജീ​പ്പി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി​ന്നാ​ലെ വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച മോ​ഹ​ന​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്നു സം​സ്ക​രി​ക്കും. ബി​ന്ദു​വാ​ണ് ഭാ​ര്യ. അ​ജി​ത്, സു​ജി​ത് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.