പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈനിൽനിന്നു ഷോക്കേറ്റ് മരിച്ചു
പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈനിൽനിന്നു ഷോക്കേറ്റ് മരിച്ചു
Wednesday, July 19, 2017 1:25 PM IST
പാ​​​നൂ​​​ർ(​​ക​​ണ്ണൂ​​ർ): പൊ​​​ട്ടി​​​വീ​​​ണ വൈ​​​ദ്യു​​​ത ലൈ​​​നി​​​ൽ​​നി​​​ന്നു ഷോ​​​ക്കേ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. പെ​​​രി​​​ങ്ങ​​​ത്തൂ​​​ർ എ​​​ൻ​​​എ​​​എം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ​​​ത്താം​​​ക്ലാ​​സ് വി​​​ദ്യാ​​​ർ​​​ഥി എ​​​ലാ​​​ങ്കോ​​​ട്ടെ വാ​​​ഴ​​​യി​​​ൽ​​പീ​​​ടി​​​ക​​​യി​​​ൽ ദാ​​​വൂ​​​ദ്-​​​സാ​​​ബി​​​റ ദ​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ ഫ​​​ത്തീം ശ​​​ബാ​​​ബ് (14) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​മ്പ​​ത​​ര​​യോ​​​ടെ​​യാ​​ണ് സ്കൂ​​​ളി​​​നു​​മു​​​ന്നി​​​ലെ റോ​​​ഡി​​​ൽ പൊ​​​ട്ടി​​വീ​​​ണ വൈ​​​ദ്യു​​​ത​​ലൈ​​​നി​​​ൽ​​നി​​​ന്നു ഷോ​​​ക്കേ​​​റ്റ​​ത്.

വൈ​​​ദ്യു​​​ത ലൈ​​ൻ പു​​​ല​​​ർ​​​ച്ചെ പൊ​​​ട്ടി​​​വീ​​​ണി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​ക്കാ​​​ര്യം പെ​​​രി​​​ങ്ങ​​​ത്തൂ​​​ർ ഇ​​​ല​​​ക്‌​​ട്രി​​​സി​​​റ്റി ഓ​​​ഫീ​​​സി​​​ൽ അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കാ​​​ട്ടി​​​യ അ​​​നാ​​​സ്ഥ​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും നാ​​​ട്ടു​​​കാ​​​ർ ആ​​​രോ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ ലൈ​​​ൻ പൊ​​​ട്ടി​​​വീ​​​ണ​​​ത് ആ​​​രും അ​​​റി​​​യി​​​ച്ചി​​​ല്ലെ​​​ന്നും വൈ​​ദ്യു​​തി​​യി​​ല്ലെ​​ന്നു മാ​​​ത്ര​​​മാ​​​ണ് ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു പ​​​റ​​​ഞ്ഞ​​​തെ​​​ന്നു​​​മാ​​​ണ് കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞ​​​ത്. സം​​​ഭ​​​വ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​കോ​​​പി​​​ത​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പെ​​​രി​​​ങ്ങ​​​ത്തൂ​​​ർ കെ​​എ​​സ്ഇ​​ബി ഓ​​​ഫീ​​​സി​​​ലെ​​​ത്തി ബ​​​ഹ​​​ളം​​വ​​യ്​​​ക്കു​​​ക​​​യും റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു. സം​​​ഭ​​​വ​​​ത്തി​​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​മ​​​ര​​രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.


സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ഡെ​​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​രും ത​​​ല​​​ശേ​​​രി ഡി​​​വൈ​​​എ​​​സ്പി​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഫ​​​ത്തീം ശ​​​ബാ​​​ബി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ത​​​ല​​​ശേ​​​രി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​ശേ​​​ഷം സ്കൂ​​​ൾ അ​​​ങ്ക​​​ണ​​​ത്തി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ചു. പി​​​ന്നീ​​​ട് എ​​​ലാ​​​ങ്കോ​​​ട് ജു​​​മാ മ​​​സ്ജി​​​ദ് ഖ​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ക​​​ബ​​​റ​​​ട​​​ക്കി. ഫ​​ത്തീം ശ​​ബാ​​ബി​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഫ​​​ർ​​​സീ​​​ന, ഫൈ​​​സാ​​​ൻ, ഷി​​​സാ മെ​​​ഹ്റി​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.