സ്കൂ​ളു​ക​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ അ​നു​മ​തി
Thursday, July 20, 2017 1:33 PM IST
തി​​​രു​​​വ​​​ന​​ന്ത​​​പു​​​രം: ​എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ താ​​​ല്കാ​​​ലി​​​ക ഒ​​​ഴി​​​വു​​​ക​​ളി​​ൽ ദി​​​വ​​​സ​​​വേ​​​ത​​​നാ​​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​​യ​​മ​​നം ന​​ട​​ത്താ​​ൻ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വാ​​യി. സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ ദി​​​വ​​​സ വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​ൻ നേ​​​ര​​​ത്തെ അ​​​നു​​​മ​​​തി ന​​​ൽ​​കി​​യി​​രു​​ന്നു.

എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ 30 ദി​​​വ​​​സ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള​​​തും എ​​​ന്നാ​​​ൽ, ഒ​​​രു അ​​​ക്കാ​​​ദ​​​മി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​വു​​​ള്ള​​​തു​​​മാ​​​യ താ​​​ല്കാ​​​ലി​​​ക ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ ദി​​​വ​​​സ വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കാ​​നാ​​ണ് അ​​നു​​മ​​തി. ഇ​​ങ്ങ​​നെ നി​​​യ​​​മി​​​ത​​​രാ​​​കു​​​ന്ന പ്രൈ​​​മ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​പ​​​ക​​​ർ​​​ക്കു പ്ര​​​തി​​​ദി​​​നം 850 രൂ​​​പ​​​യും (പ​​​ര​​​മാ​​​വ​​​ധി തു​​​ക 24,650 രൂ​​​പ), ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റി​​നു പ്ര​​​തി​​​ദി​​​നം 975 രൂ​​​പ​​യും (പ​​​ര​​​മാ​​​വ​​​ധി തു​​​ക 29,200 രൂ​​​പ), പാ​​​ർ​​​ട് ടൈം ​​​ഹൈ​​​സ്കൂ​​​ൾ ഭാ​​​ഷാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു പ്ര​​​തി​​​ദി​​​നം 675 രൂ​​​പ​​​യും (പ്ര​​​തി​​​മാ​​​സം പ​​​ര​​​മാ​​​വ​​​ധി തു​​​ക 18,900 രൂ​​​പ), പ്രൈ​​മ​​​റി സ്കൂ​​​ൾ പാ​​​ർ​​​ട് ടൈം ​​​ഭാ​​​ഷാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു പ്ര​​​തി​​​ദി​​​നം 650 രൂ​​​പ​​​യും വേ​​​ത​​​ന​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.