ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റു​മാ​രാ​യി ബി​ജെ​പി നേ​താ​ക്ക​ൾ അ​ധഃപ​തി​ച്ചു: ഡീ​ൻ
ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റു​മാ​രാ​യി ബി​ജെ​പി നേ​താ​ക്ക​ൾ അ​ധഃപ​തി​ച്ചു: ഡീ​ൻ
Thursday, July 20, 2017 1:59 PM IST
കൊ​​​ച്ചി: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ഴി​​​മ​​​തി​​​യി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​യു​​​ടെ മു​​​ഖം​​മൂ​​​ടി അ​​​ഴി​​​ഞ്ഞു വീ​​​ണി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്.​ കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​ക​​​ളു​​​ടെ ക​​​മ്മീ​​​ഷ​​​ൻ ഏ​​​ജ​​​ന്‍റു​​​മാ​​​രാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ കേ​​​ന്ദ്ര​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​യു​​​ടെ ഒ​​​രു ക​​​ണി​​​ക മാ​​​ത്ര​​​മാ​​​ണു പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ള്ള​​​ത്.


ക​​​ഴി​​​ഞ്ഞ ബി​​​ജെ​​​പി ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ കാ​​​ല​​​ത്ത് ന​​​ട​​​ന്ന പെ​​​ട്രോ​​​ൾ പ​​​ന്പ് കും​​​ഭ​​​കോ​​​ണ​​​വു​​​മാ​​​യി സ​​​മാ​​​ന​​​ത​​​ക​​​ളു​​​ള്ള​​താ​​ണു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​ഴി​​മ​​തി. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​ക്കു​​റി​​ച്ചും ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ അ​​​വി​​​ഹി​​​ത​​​മാ​​​യി സ​​​ന്പാ​​​ദി​​​ച്ച സ്വ​​​ത്തു​​​വ​​​ക​​​ക​​​ളെ​​ക്കു​​റി​​ച്ചും അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വി​​​ജി​​​ല​​​ൻ​​​സി​​​ന് പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​​ന്നും ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് പ​​ത്ര​​ക്കു​​റി​​പ്പി​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.