ത​മി​ഴ്നാ​ട്ടിലേക്കും കർണാടകയിലേക്കും 50 പു​തി​യ ബ​സ് സ​ർ​വീ​സു​ക​ൾ
ത​മി​ഴ്നാ​ട്ടിലേക്കും കർണാടകയിലേക്കും 50 പു​തി​യ ബ​സ് സ​ർ​വീ​സു​ക​ൾ
Thursday, July 20, 2017 2:23 PM IST
ആ​​ല​​പ്പു​​ഴ: കേ​​ര​​ളം അ​​ന്ത​​ർ സം​​സ്ഥാ​​ന ബ​​സ് സ​​ർ​​വീ​​സു​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കാ​​നൊ​​രു​​ങ്ങു​​ന്നു. ഓ​​ണ​​ക്കാ​​ല​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി 50 പു​​തി​​യ ബ​​സ് സ​​ർ​​വീ​​സു​​ക​​ൾ ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ പ്ര​​ധാ​​ന സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് ആ​​രം​​ഭി​​ക്കു​​മെ​​ന്നു ഗ​​താ​​ഗ​​ത​​മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി.

ഇ​​രു​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​യും ഗ​​താ​​ഗ​​ത​​മ​​ന്ത്രി​​മാ​​രു​​മാ​​യും ഉ​​ന്ന​​ത ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യും ധാ​​ര​​ണ​​യാ​​യി​. സ്കാ​​നി​​യ ബ​​സു​​ക​​ളാ​​കും സ​​ർ​​വീ​​സി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ക. ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​നു മ​​തി​​യാ​​യ ഇ​​ത്ത​​രം ബ​​സു​​ക​​ൾ ല​​ഭ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ വാ​​ട​​ക​​യ്ക്കെ​​ടു​​ക്കും. പ്ര​​തി​​മാ​​സം 50 എ​​ന്ന നി​​ല​​യി​​ൽ 500 സ​​ർ​​വീ​​സു​​ക​​ൾ ഒ​​ന്ന​​ര വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​രം​​ഭി​​ക്കും. എ​​ൽ​​എ​​ൻ​​ജി ബ​​സു​​ക​​ൾ കൂ​​ടു​​ത​​ൽ ന​​ൽ​​കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ണെ​​ങ്കി​​ലും സ​​ർ​​വീ​​സി​​ലെ സാ​​ന്പ​​ത്തി​​ക​​ശേ​​ഷി പ​​രി​​ശോ​​ധി​​ച്ച​​തി​​നു ശേ​​ഷ​​മേ എ​​ൽ​​എ​​ൻ​​ജി സ​​ർ​​വീ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കൂ. - മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.