വീരേന്ദ്രകുമാർ യുഡിഎഫ് വിട്ടാൽ സ്വീകരിക്കും: ജനതാദൾ -എസ്
Friday, July 21, 2017 1:39 PM IST
കോ​​ട്ട​​യം: എം.​​പി. വീ​​രേ​​ന്ദ്ര​​കു​​മാ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ജെ​ഡി​യു ​യു​​ഡി​​എ​​ഫ് വി​​ട്ടു​​വ​​ന്നാ​​ൽ ഹൃ​​ദ​​യം തു​​റ​ന്നു സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ജ​​ന​​താ​​ദ​​ൾ -എ​​സ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ജോ​​ർ​​ജ് തോ​​മ​​സ്. ത​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വ​​ഴി​​കാ​​ട്ടി​​യാ​​യി​​രു​​ന്നു വീ​​രേ​​ന്ദ്ര​​കു​​മാ​​ർ. ആ​​ഗോ​​ള​​വ​​ത്ക​​ര​​ണ​​ത്തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ നി​​ല​​പാ​​ടു സ്വീ​​ക​​രി​​ച്ച വ്യ​​ക്തി​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഇ​​ക്ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ർ​​ഷ​​ക്കാ​​ലം ആ​​ഗോ​​ള​​വ​​ത്ക​​ര​​ണ​​ത്തി​​നെ​​തി​​രേ അ​​ദ്ദേ​​ഹം ശ​​ബ്ദി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ജോ​​ർ​​ജ് തോ​​മ​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി. ഭി​​ന്നി​​ച്ചു​​നി​​ൽ​​ക്കു​​ന്ന പാ​​ർ​​ട്ടി​​ക​​ളി​​ൽ ഏ​​തെ​​ങ്കി​​ലു​​മൊ​​രു വി​​ഭാ​​ഗ​​ത്തെ എ​​ൽ​​ഡി​​എ​​ഫി​​ലെ​​ടു​​ക്കാ​​റി​​ല്ല.


അ​​വ​​ർ മാ​​തൃ​​സം​​ഘ​​ട​​ന​​യി​​ലാ​​ണു ല​​യി​​ക്കേ​​ണ്ട​​ത്. പി​​ള​​ർ​​പ്പു​​ണ്ടാ​​യ പ​​ല പാ​​ർ​​ട്ടി​​ക​​ളും എ​​ൽ​​ഡി​​എ​​ഫു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ക​​യും മ​​ൽ​​സ​​രി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ലും അ​​വ​​രെ​​യൊ​​ന്നും ഘ​​ട​​ക​​ക​​ക്ഷി​​ക​​ളാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.