ആ​ദി​വാ​സി യു​വ​തിക്ക് ഓ​ട്ടോ​​യി​ൽ സുഖപ്ര​സ​വം
Friday, July 21, 2017 2:11 PM IST
കോ​​​ത​​​മം​​​ഗ​​​ലം: ആ​​​ദി​​​വാ​​​സി യു​​​വ​​​തി ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ പ്ര​​​സ​​​വി​​​ച്ചു. ഇ​​​ഞ്ച​​​ത്തൊ​​​ട്ടി​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പി​​​ണ​​​വൂ​​​ർ​​​കു​​​ടി സ്വ​​​ദേ​​​ശി സു​​​ധീ​​​ഷി​​​ന്‍റെ ഭാ​​​ര്യ അ​​​നു (22) ​ആ​​​ണ് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ പെ​​​ണ്‍​കു​​​ഞ്ഞി​​​നു ജ​​​ന്മം ന​​​ൽ​​​കി​​​യ​​​ത്. വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ഇ​​​ഞ്ച​​​ത്തൊ​​​ട്ടി നേ​​​ര്യ​​​മം​​​ഗ​​​ലം റോ​​​ഡി​​​ൽ മെ​​​ഴു​​​ക്കു​​​മാ​​​ലി ഭാ​​​ഗ​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പ്ര​​​സ​​​വ​​​വേ​​​ദ​​​ന തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ അ​​​നു​​​വി​​​നെ ഭ​​​ർ​​​ത്താ​​​വ് സു​​​ധീ​​​ഷ് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​റ്റി​​​ൽ റോ​​​ഡി​​​ൽ വീ​​​ണ മ​​​രം ഇ​​​വ​​​രു​​​ടെ യാ​​​ത്ര​​​യ്ക്കു ത​​​ട​​​സ​​​മാ​​​യി. ഈ ​​​മ​​​രം സു​​​ധീ​​​ഷും ഓ​​​ട്ടോ ഡ്രൈ​​​വ​​​റും ചേ​​​ർ​​​ന്ന് വെ​​​ട്ടി​​​മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​നു​​​വി​​​ന്‍റെ പ്ര​​​സ​​​വം ന​​​ട​​​ന്ന​​​ത്. വി​​​ജ​​​ന​​​മാ​​​യ റോ​​​ഡി​​​ൽ സ​​​ഹാ​​​യ​​​ത്തി​​​നു മ​​​റ്റാ​​​രെ​​​യും കി​​​ട്ടി​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് ഓ​​​ട്ടോ​​​യി​​​ൽ ത​​​ന്നെ അ​​​മ്മ​​​യേ​​​യും കു​​​ഞ്ഞി​​​നേ​​​യും നേ​​​ര്യ​​​മം​​​ഗ​​​ല​​​ത്തെ ഗ​​​വ. പി​​​എ​​​ച്ച്​​​സി​​​യി​​​ലെ​​​ത്തി​​​ച്ചു. ഇ​​​വി​​​ടെ​​​വ​​​ച്ചാ​​​ണു പൊ​​​ക്കി​​​ൾ​​​കൊ​​​ടി മു​​​റി​​​ച്ച​​​ത്. മു​​​ക്കാ​​​ൽ മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ഇ​​​രു​​​വ​​​രെ​​​യും കോ​​​ത​​​മം​​​ഗ​​​ലം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​മ്മ​​​യും കു​​​ഞ്ഞും സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.