ടെ​ക്‌ടോ​പ്പി​ൽ അ​മ​ൽ​ജ്യോ​തി​ക്കു കി​രീ​ടം
ടെ​ക്‌ടോ​പ്പി​ൽ അ​മ​ൽ​ജ്യോ​തി​ക്കു കി​രീ​ടം
Friday, July 21, 2017 2:11 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഐ​​ഐ​​ടി ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ത്തി​​യ ടെ​​ക്‌​ടോ​​പ്പ് നാ​​ഷ​​ണ​​ൽ ഇ​​ന്ന​​വേ​​ഷ​​ൻ ച​​ല​​ഞ്ച് മ​​ത്സ​​ര​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ഒ​​ന്നാം സ്ഥാ​​നം നേ​ടി. കു​​രു​​മു​​ള​​ക് പ​​റി​​ച്ചെ​​ടു​​ക്കാ​​നും ത​​രം​​തി​​രി​​ക്കു​​ന്ന​​തി​​നും ഉ​​ത​​കു​​ന്ന ’പെ​​പ്പ​​ർ പ്ല​​ക്ക​​ർ കം ​​സെ​​പ്പ​​റേ​​റ്റ​​ർ’ എ​​ന്ന പ്രോ​​ജ​​ക്ടാ​​ണ് ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. മു​ന്നൂ​റോ​ളം എ​ൻ​ട്രി​ക​ളു​ണ്ടാ​യി​രു​ന്നു.

ഷാ​​ലോം ഫി​​ലി​​പ്പ് തോ​​മ​​സ്, മു​​ഹ​​മ്മ​​ദ് അ​​ൻ​​ഷാ​​ദ്, ന​​ഹാ​​സ് റ​​ഷീ​​ദ്, ശ​​ര​​ത് ച​​ന്ദ്ര​​ൻ, അ​​ഖി​​ൽ ദേ​​വ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ടീ​​മി​ന് ഒ​​രു ല​​ക്ഷം രൂ​​പ​​യു​​ടെ കാ​​ഷ് അ​​വാ​​ർ​​ഡ് ല​ഭി​ച്ചു. മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ വി. ​​ശ്രീ​​രാ​​ഗ് ആ​​യി​​രു​​ന്നു മെ​​ന്‍റ​​ർ. ’ഓ​​ട്ടോ​​മേ​​റ്റ​​ഡ് പാ​​ല​​പ്പം മേ​​ക്ക​​ർ’ എ​​ന്ന പ്രോ​​ജ​​ക്ട് അ​​വ​​ത​​രി​​പ്പി​​ച്ച സെ​​ന്‍റ് ഗി​​റ്റ്സ് കോ​​ള​​ജ് 50,000 രൂ​​പ​​യു​​ടെ ര​​ണ്ടാം സ്ഥാ​​ന​​വും മു​​ഹ​​മ്മ​​ദ് ശ​​ത​​ക് എ.​​ജെ. കോ​​ള​​ജ്, ചെ​​ന്നൈ, മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി. നീ​​തി ആ​​യോ​​ഗ് ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ർ അ​​മി​​താ​​ബ് കാ​​ന്ത് ഐ​​എ​​എ​​സ് വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​നം വി​​ത​​ര​​ണം​ചെ​​യ്തു.

ഈ ​​വ​​ർ​​ഷം അ​​വ​​സാ​​ന റൗ​​ണ്ടി​​ലെ​​ത്തി​​യ 26 പ്രോ​​ജ​​ക്ടു​​ക​​ളി​​ൽ നാ​​ലെ​​ണ്ണം അ​​മ​​ൽ​​ജ്യോ​​തി​​യി​​ൽ​നി​​ന്നാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ങ്ങ​​ളാ​​യി അ​​മ​​ൽ​​ജ്യോ​​തി ടെ​​ക്‌​ടോ​​പ്പി​​​ൽ സ​മ്മാ​നം നേ​ടു​ന്നു​ണ്ട്. ’ടേ​​ബി​​ൾ ടോ​​പ്പ് കോ​​ക്ക​​ന​​ട്ട് ഹ​​സ്കിം​​ഗ് ടൂ​​ൾ’ എ​​ന്ന പ്രോ​​ജ​​ക്ടി​​ന് 2016ൽ ​​ര​​ണ്ടാം സ്ഥാ​​ന​​വും ഒ​​രു പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​ന​​വും നേ​​ടി​​യ അ​​മ​​ൽ​​ജ്യോ​​തി 2015-ൽ ’​​ലാ​​റ്റ​​ക്സ് കാ​​രി​​ബാ​​ക്പാ​​ക്ക്’ എ​​ന്ന ക​​ണ്ടു​​പി​​ടി​​ത്ത​​ത്തി​​ന് ഒ​​ന്നാം സ്ഥാ​​ന​​വും പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​ന​​വും നേ​​ടി​​യി​​രു​​ന്നു. 2011ലും ​​ഒ​​ന്നാം സ്ഥാ​​നം നേ​ടി.
വി​​ജ​​യി​​ക​​ളെ അ​​നു​​മോ​​ദി​​ക്കാൻ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ കോ​​ള​​ജ് മാ​​നേ​​ജ​​ർ റ​​വ.​ഡോ.​മാ​​ത്യു പാ​​യി​​ക്കാ​​ട്ട്, ഡ​​യ​​റ​​ക്ട​​ർ റ​​വ. ഡോ.​പി.​​ടി.​ജോ​​സ​​ഫ് എ​​സ്ജെ, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​സെ​​ഡ്. വി. ​​ളാ​​ക​​പ്പ​​റ​​ന്പി​​ൽ, റി​​സേ​​ർ​​ച്ച് വി​​ഭാ​​ഗം ഡീ​​ൻ ഡോ.​ജെ​​യിം​​സ് ജേ​​ക്ക​​ബ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.