ഗോ​വി​ന്ദാ​പു​രത്തു തൊ​ട്ടു​ കൂ​ടാ​യ്മ​ ഇല്ലെ​ന്നു സ​ർ​ക്കാ​ർ
Friday, July 21, 2017 2:11 PM IST
കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ഗോ​​​വി​​​ന്ദാ​​​പു​​​ര​​​ത്തെ അം​​​ബേ​​​ദ്ക​​​ർ കോ​​​ള​​​നി​​​യി​​​ൽ ജാ​​​തി വി​​​വേ​​​ച​​​ന​​​വും തൊ​​​ട്ടു​​​കൂ​​​ടാ​​​യ്മ​​​യു​​​മി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു. ച​​​ക്ലി​​​യ​​ർ സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ പെ​​​ണ്‍​കു​​​ട്ടി ഈ​​​ഴ​​​വ സ​​​മു​​​ദാ​​​യ​​​ത്തി​​​ലു​​​ള്ള യു​​​വാ​​​വി​​​നെ ക​​​ല്യാ​​​ണം ക​​​ഴി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​ശ്നം മാ​​​ത്ര​​​മാ​​​ണ് ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യ​​​തെ​​​ന്നു ജി​​​ല്ലാ പ​​​ട്ടി​​​ക​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​സ്.​​​വി.​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍റെ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

കോ​​​ള​​​നി​​​യി​​​ലെ ച​​​ക്ലി​​​യ​​ർ സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ൾ ജാ​​​തി​​​വി​​​വേ​​​ച​​​നം അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ള​​​നി വാ​​​സി​​​ക​​​ളാ​​​യ ശി​​​വ​​​രാ​​​ജ്, സെ​​​ന്തി​​​ൽ കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഇ​​​രു​​​വ​​​രും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.