പെരുമ്പാവൂരിൽ തെരുവുനായ ഓടിനടന്നു 18 പേരെ കടിച്ചു
പെരുമ്പാവൂരിൽ തെരുവുനായ ഓടിനടന്നു 18 പേരെ കടിച്ചു
Friday, July 21, 2017 2:28 PM IST
പെ​​രു​​മ്പാ​​വൂ​​ർ: പെ​​രു​​മ്പാ​​വൂ​​ർ ന​​ഗ​​ര​​ത്തി​​ൽ തെ​​രു​​വു​​നാ​​യ ഓ​​ടി​​ന​​ട​​ന്ന് എ​​ട്ടു വ​​യ​​സു​​കാ​​ര​​നാ​​യ കു​​ട്ടി​​യു​​ൾ​​പ്പെ​​ടെ 18 പേ​​രെ ക​​ടി​​ച്ചു. ക​​ടി​​യേ​​റ്റ​​വ​​രി​​ൽ നാ​​ലു പേ​​ർ സ്ത്രീ​​ക​​ളാ​​ണ്.
ര​​ണ്ടു മ​​ണി​​ക്കൂ​​റോ​​ളം ഭീ​​തി​​വി​​ത​​ച്ച നാ​​യ​​യെ ഒ​​ടു​​വി​​ൽ നാ​​ട്ടു​​കാ​​ർ ത​​ല്ലി​​ക്കൊ​​ന്നു. നാ​​യ​​യ്ക്കു പേ​​യു​​ള്ള​​ത​​യി സം​​ശ​​യി​​ക്കു​​ന്നു.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു മ​​ഞ്ഞ​​പ്പെ​​ട്ടി​​യി​​ൽ റോ​​ഡ​​രി​​കി​​ൽ നി​​ന്നി​​രു​​ന്ന ഒ​​രാ​​ളെ ക​​ടി​​ച്ചു​​കൊ​​ണ്ടാ​​യി​​രു​​ന്നു തു​​ട​​ക്കം. അ​​വി​​ടെ​​നി​​ന്ന് ഓ​​ടി​​യ നാ​​യ അ​​ഞ്ചു കി​​ലോ​​മീ​​റ്റ​​ർ അപ്പുറത്തുള്ള പാ​​ല​​ക്കാ​​ട്ടു​​താ​​ഴം പാ​​ല​​ത്തി​​ൽ​​വ​​ച്ചു ര​​ണ്ടു പേ​​രെ ക​​ടി​​ച്ചു. തു​​ട​​ർ​​ന്നു പെ​​രു​​മ്പാ​​വൂ​​ർ ന​​ഗ​​ര​​ത്തി​​ലെ​​ത്തി​​യ നാ​​യ റോ​​ഡ​​രി​​കി​​ൽ നി​​ന്നി​​രു​​ന്ന​​വ​​രെ പ​​ര​​ക്കെ ക​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.പ​​രി​​ക്കേ​​റ്റ​​വ​​രെ​​യെ​​ല്ലാം പെ​​രു​​മ്പാ​​വൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്രാ​​ഥ​​മി​​ക ചി​​ക​​ത്സ​​യ്ക്കു​​ശേ​​ഷം ക​​ള​​മ​​ശേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജി​​ലേ​​ക്കു മാ​​റ്റി.


ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി ബി​​നീ​​ഷ്, പേ​​രാ​​മം​​ഗ​​ലം സ്വ​​ദേ​​ശി ശി​​വ​​ദാ​​സ​​ൻ, മു​​ടി​​ക്ക​​ലി​​ലെ ലീ​​ല, പാ​​ല​​ത്തി​​ങ്ക​​ൽ പോ​​ൾ, ഹം​​സ, ഇ​​ട​​വൂ​​ർ സ്വ​​ദേ​​ശി ജി​​ബി​​ൻ, ജി​​ജി ഷാ​​ജി ഐ​​മു​​റി, എ​​ട്ടു വ​​യ​​സു​​കാ​​ര​​ൻ അ​​ഭി​​ഷേ​​ക്, ഇ​​രി​​ങ്ങോ​​ൾ സ്വ​​ദേ​​ശി ചെ​​ല്ല​​മ്മ, തു​​രു​​തി​​പ്ലി സ്വ​​ദേ​​ശി​​നി സ​​ര​​സ​​മ്മ, പ​​ട്ടാ​​ലി​​ലെ ആ​​ന്‍റ​​ണി തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കാ​​ണു ക​​ടി​​യേ​​റ്റ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.