38 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ട്: ദന്പതികൾ പി​ടി​യിൽ
38 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ട്: ദന്പതികൾ പി​ടി​യിൽ
Friday, July 21, 2017 2:28 PM IST
ക​​ട്ട​​പ്പ​​ന: വ​​ണ്ടി​​പ്പെ​​രി​​യാ​​ർ പെ​​ട്രോ​​ൾ പ​​ന്പി​​ൽ ദ​​ന്പ​​തി​​ക​​ൾ 500 രൂ​​പ​​യു​​ടെ ക​​ള്ള​​നോ​​ട്ട് കൊ​​ടു​​ത്ത സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ര​​ണ്ടു പ്ര​​തി​​ക​​ൾ​​കൂ​​ടി പി​​ടി​​യി​​ലാ​​യി. ആ​​ലു​​വ കു​​ന്ന​​ത്തേ​​രി ചെ​​രി​​പ​​റ​​ന്പി​​ൽ അ​​ൻ​​സാ​​ർ (41), ഭാ​​ര്യ കോ​​ഴി​​ക്കോ​​ട് കോ​​ട്ട​​പ്പ​​റ​​ന്പ് മു​​ണ്ടി​​ക്ക​​ൽ​​താ​​ഴെ മീ​​ത്ത​​ൽ​​ചാ​​ലി​​ൽ മി​​ത്ത​​ൽ ദി​​യ എ​​ന്ന ജു​​മ​​യ്യ(27) എ​​ന്നി​​വ​​രെ​​യാ​​ണു ക​​ട്ട​​പ്പ​​ന ഡി​​വൈ​​എ​​സ്പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ്പെ​​ഷ​​ൽ സ്ക്വാ​​ഡ് തൊ​​ടു​​പു​​ഴ​​യി​​ൽ​​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.


കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​ന്നു​​മു​​ത​​ൽ 12 വ​​രെ പ്ര​​തി​​ക​​ളെ നേ​​ര​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ക​​ള്ള​​നോ​​ട്ട് നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള പ്രി​​ന്‍റ​​റും സ്കാ​​ന​​റും മ​​റ്റു​​പ​​ക​​ര​​ണ​​ങ്ങ​​ളും ബം​​ഗ​​ളു​​രു​​വി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്തി​​രു​​ന്നു. 37,92,500 രൂ​​പ​​യു​​ടെ ക​​ള്ള​​നോ​​ട്ടു​​ക​​ൾ ഇ​​തു​​വ​​രെ പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്. പ്ര​​തി​​ക​​ളെ തൊ​​ടു​​പു​​ഴ സെ​​ഷ​​ൻ​​സ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ്​​ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.