മ​ദ്യവി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ അ​നി​ശ്ചി​തകാ​ല സ​ത്യഗ്ര​ഹത്തിന്
മ​ദ്യവി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സെ​ക്ര​ട്ടേ​റി​യ​റ്റ്  ന​ട​യി​ൽ അ​നി​ശ്ചി​തകാ​ല സ​ത്യഗ്ര​ഹത്തിന്
Saturday, July 22, 2017 12:12 PM IST
കൊ​​​ച്ചി: മ​​​ദ്യ​​​നി​​​രോ​​​ധ​​​ന ജ​​​നാ​​​ധി​​​കാ​​​രം റ​​​ദ്ദ് ചെ​​​യ്യു​​​ന്ന ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള മ​​​ദ്യ​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി അ​​​ടു​​​ത്ത​​മാ​​​സം അ​​​ഞ്ച് മു​​​ത​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ട​​​യി​​​ൽ അ​​​നി​​​ശ്ചി​​​ത കാ​​​ല സ​​​ത്യ​​ഗ്ര​​​ഹം ആ​​​രം​​​ഭി​​​ക്കും.

മു​​​ന്ന​​​ണി​​​യു​​​ടെ സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന ആ​​​ലോ​​​ച​​​നാ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. സ​​​മ്മേ​​​ള​​​നം മു​​​ന്ന​​​ണി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ഴു​​​ത്തേ​​​റ്റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​വി​​​ധ മ​​​ദ്യ​​വി​​​രു​​​ദ്ധ സാ​​​മൂ​​​ഹ്യ സം​​​ഘ​​​ട​​​ന നേ​​​താ​​​ക്ക​​​ളാ​​​യ ഡോ. ​​​ജേ​​​ക്ക​​​ബ് മ​​​ണ്ണാ​​​റ​​​പ്രാ​​​യി​​​ൽ കോ​​​ർ​​​എ​​​പ്പി​​​സ്കോ​​​പ്പ, ഇ​​​യ്യാ​​​ച്ചേ​​​രി കു​​​ഞ്ഞു​​​കൃ​​​ഷ്ണ​​​ൻ, ഫാ. ​​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, എ​​​ച്ച്.​​ഇ. ​മു​​​ഹ​​​മ്മ​​​ദ് ബാ​​​ബു, കു​​​രു​​​വി​​​ള മാ​​​ത്യൂ​​​സ്, പ്ര​​​ഫ. സി. ​​​മാ​​​മ​​​ച്ച​​​ൻ, റ​​​വ. ടി.​​​ടി. സ​​​ക്ക​​​റി​​​യ, ഡോ. ​​​എം.​​​സി. സി​​​റി​​​യ​​​ക്, ജ​​​യ​​​പ്ര​​​സാ​​​ദ്, വി​​​ൻ​​​സെ​​​ന്‍റ് മാ​​​ളി​​​യേ​​​ക്ക​​​ൽ, നാ​​​സ​​​ർ ഫൈ​​​സി, എം.​​​കെ. ജ​​​മാ​​​ലു​​​ദ്ദീ​​​ൻ, എം.​​​ഡി. റാ​​​ഫേ​​​ൽ, എ​​​ൻ.​​​എ. റ​​​ഫീ​​​ഖ ബീ​​​വി, വി.​​​പി. ജോ​​​സ്, കെ. ​​​വി​​​ജ​​​യ​​​ൻ, ജേ​​​ക്ക​​​ബ് പു​​​ളി​​​ക്ക​​​ൽ, പി.​​​എ. സ​​​മീ​​​ന എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കാ​​നും സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നു മു​​​ത​​​ൽ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ദ​​​യാ​​​ത്ര ന​​​ട​​​ത്താ​​നും സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​ച്ചു.

സ​​​ത്യ​​​ഗ്ര​​​ഹം വി​​​ജ​​​യി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ചെ​​​യ​​​ർ​​​മാ​​​നും ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ഴു​​​ത്തേ​​​റ്റ് വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​നും ഇ​​​യ്യാ​​​ച്ചേ​​​രി കു​​​ഞ്ഞു​​​കൃ​​​ഷ്ണ​​​ൻ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റും ഡോ. ​​​എം.​​​സി. സി​​​റി​​​യ​​​ക് ട്ര​​​ഷ​​​റ​​​റാ​​​യും സ​​​ത്യാ​​​ഗ്ര​​​ഹ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.