പ്ര​തീ​ഷ് ചാ​ക്കോ​യെ വീ​ണ്ടും ചോ​ദ്യംചെ​യ്യും
പ്ര​തീ​ഷ് ചാ​ക്കോ​യെ വീ​ണ്ടും ചോ​ദ്യംചെ​യ്യും
Saturday, July 22, 2017 12:47 PM IST
കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​തെ​​​ളി​​​വാ​​​യ, അ​​​ക്ര​​​മ​​ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​ക​​ർ​​ത്തി​​യ ഫോ​​​ണി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലു​​​ള്ള അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ മു​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം.

ന​​​ടി​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ ഫോ​​​ണ്‍ പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യ്ക്കു കൈ​​​മാ​​​റി​​​യെ​​​ന്നാ​​​ണു പ​​ൾ​​സ​​ർ സു​​​നി മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യും അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​യ്തി​​രു​​​ന്നു. പി​​ന്നീ​​ട് ആ​​​ൾ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ച പ്ര​​​തീ​​​ഷി​​​നെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി വി​​​ളി​​​ച്ചു​​വ​​​രു​​​ത്തും.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ത്തി​​​യ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​ൽ പ​​​ര​​​സ്പ​​​ര വി​​​രു​​​ദ്ധ മൊ​​​ഴി​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വീ​​​ണ്ടും പ്ര​​​തീ​​​ഷി​​​നെ വി​​​ളി​​​ച്ചു വ​​​രു​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന. ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ ഫോ​​​ണ്‍ ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​ഞ്ഞു​​​വെ​​​ന്നാ​​​ണ് ഇ​​​യാ​​​ൾ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. ഇ​​​തു വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ക്കാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. അ​​​ന്വേ​​​ഷ​​​ണ​​ദി​​​ശ തെ​​​റ്റി​​​ക്കാ​​​നാ​​​യി ക​​ള​​വ് പ​​റ​​ഞ്ഞ​​താ​​ണെ​​ന്നാ​​ണു പോ​​ലീ​​സ് ക​​രു​​തു​​ന്ന​​ത്. മു​​​ഖ്യ​​തെ​​​ളി​​​വാ​​​യ ഫോ​​​ണ്‍ ന​​​ശി​​​പ്പി​​​ച്ചെ​​​ന്ന മൊ​​​ഴി തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​വ​​​രെ ബാ​​​ധി​​​ക്കും.


പ്ര​​​തീ​​​ഷി​​​നെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തോ​​​ടെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. പ​​​ൾ​​​സ​​​ർ സു​​​നി ഫോ​​​ണ്‍ ന​​​ൽ​​​കി​​​യെ​​​ന്നു ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ പ്ര​​​തീ​​​ഷ് ചാ​​​ക്കോ സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. ഈ ​​​ഫോ​​​ണ്‍ ത​​​ന്‍റെ ജൂ​​​ണി​​​യ​​​റാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ രാ​​​ജു ജോ​​​സ​​​ഫി​​​നു കൈ​​​മാ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ഫോ​​​ണ്‍ ന​​​ശി​​​പ്പി​​​ച്ചെ​​​ന്നു​​​മാ​​​ണ് പ്ര​​​തീ​​​ഷ് ചാ​​​ക്കോ പ​​​റ​​​ഞ്ഞ​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.