ടി​പ്പ​ർ ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
ടി​പ്പ​ർ ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, July 23, 2017 12:22 PM IST
വേ​ങ്ങ​ര: ടി​പ്പ​ർ ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഉൗ​ര​കം കോ​ട്ടു​മ​ല പാ​ല​ക്ക​ത്തൊ​ടി സൈ​ത​ല​വി​യു​ടെ മ​ക​ൻ സ​ജീ​ർ (17) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സ​ൽ​മാ​ൻ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഏ​ഴി​ന് കോ​ട്ടു​മ​ല​യി​ൽ നി​ന്ന് പാ​ണ​ക്കാ​ട് വ്യ​വ​സാ​യ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ഗ്രൗ​ണ്ടി​ലേ​ക്ക് ഫു​ട്ബോ​ൾ ക​ളി​ക്കാ​നാ​യി ബൈ​ക്കി​ൽ പോ​വു​ന്പോ​ഴാ​ണ് എ​തി​രെ വ​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ച​ത്. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ജീ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഉൗ​ര​കം നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ പ്ല​സ്വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ് സ​ജീ​ർ. മാ​താ​വ്: സു​ലൈ​ഖ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​മ​ദ്, സു​ബൈ​ർ, ഖൈ​റു​ന്നീ​സ, ഷാ​ഹി​ദ. മൃ​ത​ദേ​ഹം മ​ല​പ്പു​റം ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം കോ​ട്ടു​മ​ല ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.