വ​ൻ​കി​ട​ക്കാ​രു​ടെ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കണം: എം​പ്ലോ​യീ​സ് അ​സോസിയേഷൻ
വ​ൻ​കി​ട​ക്കാ​രു​ടെ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കണം: എം​പ്ലോ​യീ​സ് അ​സോസിയേഷൻ
Sunday, July 23, 2017 12:39 PM IST
ക​​​ണ്ണൂ​​​ർ: വ​​​ൻ​​​കി​​​ട​​​ക്കാ​​​രു​​​ടെ കു​​​ടി​​​ശി​​​ക പി​​​രി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​മെ​​​ന്ന് കേ​​​ര​​​ള ഗ്രാ​​​മീ​​​ൺ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റേ​​യും ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​സി​​യേ​​ഷ​​ന്‍റേ​​യും സം​​​യു​​​ക്ത സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പൊ​​​തു​​​മേ​​​ഖ​​​ല ബാ​​​ങ്കു​​​ക​​​ളെ ല​​​യി​​​പ്പി​​​ച്ച് ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ൾ അ​​​ട​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം സ​​​ർ​​​ക്കാ​​​ർ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, കേ​​​ര​​​ള​​​ത്തി​​​ലെ ഗ്രാ​​​മീ​​​ൺ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​നു ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കു​​​ക, ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി കേ​​​ര​​​ള ഗ്രാ​​​മീ​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​ക, വി​​​ര​​​മി​​​ച്ച ഗ്രാ​​​മീ​​​ൺ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ഉ​​​ട​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​നം ഉ​​​ന്ന​​​യി​​​ച്ചു.

സ​​​മ്മേ​​​ള​​​നം കേ​​​ര​​​ള ഗ്രാ​​​മീ​​​ൺ ബാ​​​ങ്ക് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​സി​​യേ​​ഷ​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡി.​​​എ​​​ൻ. ത്രി​​​വേ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​ഇ. ഭാ​​​സ്ക​​​ര മാ​​​രാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ.​​​വി. സ​​​ത്യ​​​നാ​​​ഥ​​​ൻ, എം.​​​ഡി. ഗോ​​​പി​​​നാ​​​ഥ​​​ൻ, ജി.​​​വി. ശ​​​ര​​​ത് ച​​​ന്ദ്ര​​​ൻ, വി. ​​​ബ​​​ല​​​റാം, കെ.​​​വി. ഗം​​​ഗാ​​​ധ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ഗ്രാ​​​മീ​​​ൺ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​സി​​സേ​​ഷ​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി.​​​ജി. ഗാ​​​ന്ധി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പി. ​​​ഉ​​​പേ​​​ന്ദ്ര​​​ൻ, കെ. ​​​ജ​​​യ​​​പ്ര​​​കാ​​​ശ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ. ​​​ര​​​മേ​​​ശ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പി. ​​​ഉ​​​പേ​​​ന്ദ്ര​​​ൻ. എം​​​പ്ലോ​​​യീ​​​സ് അ​​​സോ. - ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ. കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി കെ. ​​​ജ​​​യ​​​പ്ര​​​കാ​​​ശ്. ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ. പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഇ.​​​പി. പ​​​ങ്ക​​​ജാ​​​ക്ഷ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഒ. ​​​പ്ര​​​ജി​​​ത്ത് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.