പ​ട്ടം മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്സ് ഹൗ​സി​ൽ ഇ​ന്നു മ്യൂ​സി​യം തു​റ​ക്കും
Monday, July 24, 2017 12:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പ​​​ട്ടം മേ​​​ജ​​​ർ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​യ മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു വൈ​​​കി​​​ട്ട് മൂ​​​ന്നി​​​ന് ന​​​ട​​​ക്കും. ‘ബേ​​​ത് ദു​​​ക്റോ​​​നെ’ (ഓ​​​ർ​​​മ​​​ക​​​ളു​​​ടെ ഭ​​​വ​​​നം) എ​​​ന്നു നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ച​​​രി​​​ത്ര മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ നി​​​ർ​​​വ​​​ഹി​​​ക്കും.

സ​​​ഭാ ത​​​ല​​​വ​​​ൻ​​​മാ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​മാ​​​യി​​​രു​​​ന്ന ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ്, ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് സി​​​റി​​​ൽ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ എ​​​ന്നി​​​വ​​​രു​​​ടെ ഭ​​​ര​​​ണ​​​കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ൾ തി​​​രി​​​ച്ചാ​​​ണ് ച​​​രി​​​ത്ര രേ​​​ഖ​​​ക​​​ളും ചി​​​ത്ര​​​ങ്ങ​​​ളും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ളും മ്യൂ​​​സി​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ രേ​​​ഖ​​​ക​​​ൾ, റോ​​​മി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ക​​​ല്പ​​​ന​​​ക​​​ൾ, ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ര​​​ചി​​​ച്ച കൈ​​​യെ​​​ഴു​​​ത്തു പ്ര​​​തി​​​ക​​​ൾ, അം​​​ശ​​​വ​​​സ്ത്ര​​​ങ്ങ​​​ൾ, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, അം​​​ശ​​​വ​​​ടി, ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സും സി​​​റി​​​ൽ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള അം​​​ശ​​​വ​​​ടി, മോ​​​തി​​​രം, അം​​​ശ​​​വ​​​സ്ത്ര​​​ങ്ങ​​​ൾ, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, മാ​​​ർ​​​പാ​​​പ്പാ​​​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ക​​​ത്തു​​​ക​​​ൾ, റോ​​​മി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ എ​​​ന്നി​​​വ മ്യൂ​​​സി​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ന്‍റെ ര​​​ണ്ടാം നി​​​ല​​​യി​​​ലാ​​​ണു മ്യൂ​​​സി​​​യം സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ഠ​​​നാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റു​​​മാ​​​യി മ്യൂ​​​സി​​​യം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നു സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മേ​​​ജ​​​ർ അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന വി​​​കാ​​​രി ജ​​​ന​​​റ​​​ലും ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ റ​​​വ. ഡോ. ​​​ജോ​​​ണ്‍ കൊ​​​ച്ചു​​തു​​​ണ്ടി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.