കാ​രു​ണ്യ​വ​ഴി​ക​ളി​ലെ ഓ​ട്ടോ​യാ​ത്ര​യി​ൽ അ​വ​ർ സ്നേ​ഹ​ത്തി​ന്‍റെ ’സാ​ര​ഥി’​ക​ളാ​യി
കാ​രു​ണ്യ​വ​ഴി​ക​ളി​ലെ ഓ​ട്ടോ​യാ​ത്ര​യി​ൽ  അ​വ​ർ സ്നേ​ഹ​ത്തി​ന്‍റെ ’സാ​ര​ഥി’​ക​ളാ​യി
Monday, July 24, 2017 12:11 PM IST
കൊ​​​ച്ചി: ഇ​​​ന്ന​​​ലെ അ​​​വ​​​ർ കാ​​​ക്കി​​​യു​​​ടു​​​പ്പി​​​ട്ട​​​തു കാ​​​രു​​​ണ്യ​​​ത്തി​​​നാ​​​യി​​​രു​​​ന്നു. അ​​​വ​​​രു​​​ടെ ’ഓ​​​ട്ടം’ മു​​​ഴു​​​വ​​​ൻ കാ​​​രു​​​ണ്യ​​​വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു. ഇ​​​രു​​​വൃ​​​ക്ക​​​ക​​​ളും ത​​​ക​​​രാ​​​റി​​​ലാ​​​യ വീ​​​ട്ട​​​മ്മ​​​യു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കു തു​​​ക സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ ഒ​​​രു പ​​​ക​​​ലി​​​ന്‍റെ അ​​​ധ്വാ​​​നം മു​​​ഴു​​​വ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച് ഓ​​​ട്ടോ ഡ്രൈ​​​വ​​​ർ​​​മാ​​​ർ പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി.

എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി ഓ​​​ട്ടോ സ്റ്റാ​​​ൻഡി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ കാ​​​രു​​​ണ്യ​​​വ​​​ഴി​​​യി​​​ൽ ഓ​​​ട്ടോ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ത്. ഓ​​​ട്ടോ, ടാ​​​ക്സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ‘സാ​​​ര​​​ഥി​’യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​പാ​​​ടി. വൃ​​​ക്ക​​​രോ​​​ഗി​​​യാ​​​യ കാ​​​ക്ക​​​നാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഷൈ​​​ല ജോ​​​സ​​​ഫി​​​ന്‍റെ ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണം സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് കാ​​​രു​​​ണ്യ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ത്.

രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ ഓ​​​ട്ടോ​​​റി​​​ക്ഷ ഓ​​​ടി​​​ച്ച​​​തി​​​ലൂ​​​ടെ കി​​​ട്ടി​​​യ പ​​​ണം മു​​​ഴു​​​വ​​​ൻ ഇ​​​വ​​​ർ ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യ​​​നി​​​ധി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​വ​​​ച്ചു. കൂ​​​ടാ​​​തെ സു​​​മ​​​ന​​​സു​​​ക​​​ളേ​​​റെ​​​പ്പേ​​​ർ കാ​​​രു​​​ണ്യ​​​യാ​​​ത്ര​​യ്​​​ക്കു കൈ​​​ത്താ​​​ങ്ങാ​​​കാ​​​നെ​​​ത്തി.​​രാ​​​വി​​​ലെ ലി​​​സി ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ കാ​​​രു​​​ണ്യ​​​യാ​​​ത്ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വേ​​​ദ​​​ന അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളോ​​​ടു ക​​​രു​​​ത​​​ലോ​​​ടെ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​യ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ സം​​​രം​​​ഭം സ​​​മൂ​​​ഹ​​​ത്തി​​​നു മു​​​ഴു​​​വ​​​ൻ പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണെ​​​ന്ന് ഫാ. ​​​വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ പ​​​റ​​​ഞ്ഞു.ഓ​​​ട്ടോ​ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ൽ സാ​​​മൂ​​​ഹ്യ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ സാ​​​മൂ​​​ഹ്യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്നു​​​ണ്ടെ​​​ന്നു ‘സാ​​​ര​​​ഥി’ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തേ​​​യ്ക്കാ​​​ന​​​ത്ത് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.