വ്യാ​ജ വി​മാ​ന ടി​ക്ക​റ്റ് നി​ർ​മാ​ണം: ഒരാൾകൂടി അ​റ​സ്റ്റി​ൽ
Tuesday, July 25, 2017 12:08 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: വ്യാ​​​ജ വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ർ​​​മി​​​ച്ച കേ​​​സി​​​ൽ ഒ​​​രാ​​​ൾ കൂ​​​ടി പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. കോ​​​ഴി​​​ക്കോ​​​ട് സ​​​ഫി​​​യ ട്രാ​​​വ​​​ൽ​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ കൊ​​​ടു​​​വ​​​ള്ളി ഇ​​​ല​​​വും​​​ചാ​​​ലി​​​ൽ റ​​​ഫീ​​​ക്ക് ഷം​​​സു​​​ദ്ദീ​​​ൻ (24) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് കൊ​​​ടു​​​വ​​​ള്ളി ക​​​രു​​​വാം​​​പോ​​​യി​​​ൽ പു​​​ത്തൂ​​​ർ​​​കു​​​ഴി മ​​​ഹ​​​റൂ​​​ഫ് (26) നെ ​​​ക​​​ഴി​​​ഞ്ഞ 16ന് ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. റി​​​മാ​​​ൻ​​​ഡി​​​ലാ​​​യ പ്ര​​​തി​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ടി​​​ക്ക​​​റ്റ് നി​​ർ​​മി​​ച്ച റഫി​​​ക്കി​​​നെ​​കു​​റി​​ച്ച് വി​​​വ​​​രം ല​​​ഭി​​ച്ച​​ത്. മ​​​ഹ​​​റൂ​​​ഫി​​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ടി​​​ക്ക​​​റ്റ് നി​​ർ​​മി​​ച്ച​​തെ​​ന്നാ​​ണ് റ​​​ഫീ​​​ക്ക് പ​​​റ​​​ഞ്ഞ​​തെ​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി എ​​​സ്ഐ സോ​​​ണി മ​​​ത്താ​​​യി പ​​​റ​​​ഞ്ഞു.

അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് കാ​​​മു​​​കി​​​യെ യാ​​​ത്ര​​​യാ​​ക്കാ​​​നെ​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മ​​​ഹ​​​റൂ​​​ഫ് വ്യാ​​​ജ ടി​​​ക്ക​​റ്റ് ഉ​​പ​​യോ​​ഗി​​ച്ച് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന​​​ക​​​ത്ത് പ്ര​​​വേ​​​ശി​​​ച്ച​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ സി​​​ഐ​​​എ​​​സ്എ​​​ഫാ​​​ണ് ടി​​​ക്ക​​​റ്റ് വ്യാ​​​ജ​​മാ​​ണെ​​ന്ന് ആ​​​ദ്യം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ ടി​​​ക്ക​​​റ്റ് സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​റി​​​ല്ല. ടി​​​ക്ക​​​റ്റും പി​​​എ​​​ൻ​​​ആ​​​ർ ന​​​മ്പ​​​റും പ​​​രി​​​ശോ​​​ധി​​​ച്ച് സി​​​ഐ​​​എ​​​സ്എ​​​ഫു​​​കാ​​​ർ യാ​​​ത്ര​​​ക്കാ​​​രെ ക​​​ട​​​ത്തി​​​വി​​​ടും. അ​​​ക​​​ത്തു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ ക​​​വാ​​​ട​​​ത്തി​​​ലാ​​​ണ് സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന. കാ​​​മു​​​കി ആ​​​ദ്യം പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​ക​​​ത്തു​​​ക​​​ട​​​ന്ന ശേ​​​ഷ​​​മാ​​​ണ് മ​​​ഹ​​​റൂ​​​ഫ് ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ന​​​ൽ​​​കി​​​യ​​​ത്. ഈ ​​​സ​​​മ​​​യം പി​​​എ​​​ൻ​​​ആ​​​ർ ന​​​മ്പ​​​റി​​​ൽ കൃ​​​ത്രി​​​മം ബോ​​​ധ്യ​​​മാ​​​യ​​​തോ​​​ടെ ഇ​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.