മുട്ടം സിഎൽസി സംഘടിപ്പിക്കുന്ന കേരള ക്വിസ് രജതജൂബിലി നിറവിൽ
Tuesday, July 25, 2017 12:08 PM IST
ചേ​ർ​ത്ത​ല: മു​ട്ടം സി​എ​ൽ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളാ ക്വി​സ് ര​ജ​ത ജൂ​ബി​ലി നി​റ​വി​ൽ. 1993 ൽ ​ആ​രം​ഭി​ച്ച കേ​ര​ളാ​ക്വി​സ് സം​സ്ഥാ​ന​ത്തെ ഹൈ​സ്കൂ​ൾ, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ന​വം​ബ​ർ ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ​ക്ക് 25,000 രൂ​പ​യും ട്രോ​ഫി​യും ആ​ണ് സ​മ്മാ​നം.

ര​ണ്ടു മു​ത​ൽ​എ​ട്ടു​വ​രെ​യു​ള്ള സ്ഥാ​ന​ക്കാ​ർ​ക്കും സെ​മി ഫൈ​ന​ലി​ൽ എ​ത്തു​ന്ന ടീ​മു​ക​ൾ​ക്കും ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ന​ല്കും. കൂ​ടാ​തെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കും. സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ,മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ പ​ങ്കെ​ടു​ക്കും. ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സ്വാ​ഗ​ത​സം​ഘ​രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ സി​എ​ൽ​സി പ്ര​മോ​ട്ട​ർ ഫാ.​തോ​മ​സ് മ​ല്പാ​ൻ അ​ധ്യ​ക്ഷ​നാ​യി.

സി​സ്റ്റ​ർ മേ​രി ശാ​ലി​നി, സി​സ്റ്റ​ർ വീ​ഡ എം​എ​സ്ജെ, മി​നി പോ​ൾ, വ​ർ​ക്കി പു​ന്ന​യ്ക്ക​ൽ, കെ.​എം കു​ഞ്ഞു​മോ​ൻ, ടോ​മി എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.