യാ​ത്ര​ക്കാ​രു​മാ​യി പോയ ഓ​ട്ടോ​യുടെ ഡ്രൈ​വ​ർ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
യാ​ത്ര​ക്കാ​രു​മാ​യി പോയ ഓ​ട്ടോ​യുടെ  ഡ്രൈ​വ​ർ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Tuesday, July 25, 2017 12:21 PM IST
കാ​യം​കു​ളം: യാ​ത്ര​ക്കാ​രു​മാ​യി പോയ ഓ​ട്ടോയുടെ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഓ​ട്ടോ എ​തി​രേ വ​ന്ന കാ​റി​ൽ ഇ​ടി​ച്ചെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്ക് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
വെ​ണ്‍​മ​ണി മാ​തേ​കാ​ട്ടി​ൽ ശി​വ​വി​ള​യി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ-​ഓ​മ​ന​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​നി​ൽ​ കു​മാ​ർ (41) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11നു ​പാ​ർ​ക്ക് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.നി​യ​ന്ത്ര​ണം തെ​റ്റി​യ ഓ​ട്ടോ എ​തി​രേ വ​ന്ന കാ​റി​ൽ ഇ​ടി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​നു വേ​ഗ​ത കു​റ​വാ​യി​രു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു.


വെ​ണ്‍​മ​ണി​യി​ൽ​നി​ന്ന് ഓ​ച്ചി​റ​യി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന​ശേ​ഷം തി​രി​കെ കാ​യം​കു​ളം​വ​ഴി പോ​ക​വേ പാ​ർ​ക്ക് ജം​ഗ്ഷ​ന് സ​മീ​പം​വ​ച്ച് അ​നി​ൽ​കു​മാ​റി​നു ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻത​ന്നെ ഇ​ദ്ദേ​ഹ​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​ജി​ത. മ​ക​ൻ: അ​ർ​ജു​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഓ​മ​ന​ക്കുട്ട​ൻ, ഗീ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.