ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലം​മാ​റ്റ​ത്തിനു പു​തി​യ നി​യ​മാ​വ​ലി
Tuesday, July 25, 2017 12:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തു​​​ക്കി​​​യ നി​​​യ​​​മാ​​​വ​​​ലി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലെ പൊ​​​തു സ്ഥ​​​ലം മാ​​​റ്റ​​​ത്തി​​​ന് അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ​​​നി​​​ന്ന് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​ നേ​​​ര​​​ത്തെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന 20 മു​​​ൻ​​​ഗ​​​ണ​​​നാ മാ​​​ന​​​ദ​​​ണ്ഡ പ​​​ട്ടി​​​ക പ​​​കു​​​തി​​​യാ​​​യി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്.

ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ www.hsca p.kerala.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ൽ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

2017 മാ​​​ർ​​​ച്ച് 31ന് ​​​ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡി വി​​​ഭാ​​​ഗ​​​ത്തി​​​ൽ (എ​​​ച്ച്എ​​​സ്എ​​​സ്ടി ജൂ​​​ണി​​​യ​​​ർ, എ​​​ച്ച്എ​​​സ്എ​​​സ്ടി ) മൂ​​​ന്നു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കേ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ളൂ. ഒ​​​രു വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ വി​​​ഷ​​​യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ലി​​​സ്റ്റ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഹോം ​​​സ്റ്റേ​​​ഷ​​​ന് പു​​​റ​​​ത്തു​​​നി​​​ന്നു ഹോം ​​​സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും അ​​​ഡ്ജ​​​സ്റ്റ്മെ​​​ന്‍റ് ട്രാ​​​ൻ​​​സ്ഫ​​​ർ.


പൊ​​​തു സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള​​​ത്ര സ്കൂ​​​ളു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. ഒ​​​രു വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​വ​​​ർ​​​ക്കും ക​​​ണ്ടീ​​​ഷ​​​ണ​​​ൽ സ്റ്റാ​​​റ്റ​​​സ് ആ​​​യി നി​​​യ​​​മം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​വ​​​രും പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം മൂ​​​ലം ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ പു​​​റ​​​ത്താ​​​യ​​​വ​​​രും ആ​​​കു​​​ന്ന​​​വ​​​രും സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ചി​​​രി​​​ക്ക​​​ണം.
അ​​​ധ്യാ​​​പ​​ക​​​ർ​​​ക്കും അ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കും രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള അ​​​നു​​​ക​​​മ്പാ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​മ്പോ​​​ൾ മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പും ഓ​​​ണ്‍​ലൈ​​​ൻ സ്ഥ​​​ലം​​​മാ​​​റ്റ അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ർ​​​പ്പും പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ ശി​​​പാ​​​ർ​​​ശ ക​​​ത്തോ​​​ടു​​​കൂ​​​ടി ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​മ്പാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഹ​​​യ​​​ർ ​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.