ശി​ശുക്ഷേ​മ സ​മി​തി മു​ൻ ചെ​യ​ർ​മാ​നും അം​ഗ​വും അ​റ​സ്റ്റി​ൽ
Tuesday, July 25, 2017 12:36 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യി​​​ൽ ന​​​ട​​​ന്ന അ​​​ഴി​​​മ​​​തി​​​ക​​​ളി​​​ലും ക്ര​​​മ​​​ക്കേ​​​ടി​​​ലും പ്ര​​​തി ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി മു​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സു​​​നി​​​ൽ സി. ​​​കു​​​ര്യ​​​ൻ, സ​​​മി​​​തി അം​​​ഗ​​​മാ​​​യി​​​രു​​​ന്ന ചെ​​​മ്പ​​ഴ​​​ന്തി അ​​​നി​​​ൽ എ​​​ന്നി​​​വ​​​രെ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം അ​​​റ​​​സ്റ്റു ചെ​​​യ്തു.

ഇ​​​രു​​​വ​​​രും സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി മു​​​മ്പാ​​കെ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ നേ​​​ര​​​ത്തെ ത​​​ള്ളി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 2012 ജ​​​നു​​​വ​​​രി​​​യി​​​ൽ ചു​​​രു​​​ങ്ങി​​​യ കാ​​​ല​​​ത്തേ​​​ക്ക് സു​​​നി​​​ൽ സി. ​​​കു​​​ര്യ​​​നെ​​​യും ചെ​​മ്പ​​​ഴ​​​ന്തി അ​​​നി​​​ലി​​​നെ​​​യും ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യു​​​ടെ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നോ​​​മി​​​നേ​​​റ്റ് ചെ​​​യ്തി​​​രു​​​ന്നു.


ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ സാ​​​മ്പ​​ത്തി​​​ക തി​​​രി​​​മ​​​റി​​​യും അ​​​ഴി​​​മ​​​തി​​​യും സ്വ​​​ജ​​​ന​​​പ​​​ക്ഷ പാ​​​ത​​​വും ന​​​ട​​​ന്ന​​​താ​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. ഒ​​​രു സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കേ​​​സി​​​ൽ മാ​​​പ്പു​​​സാ​​​ക്ഷി​​​യാ​​​വു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.ശി​​​ശു​​​ക്ഷേ​​​മ​​​സ​​​മി​​​തി​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സി​​​ജെ​​എം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​രു​​​വ​​​രെ​​​യും 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.