പ​രി​യാ​രത്ത് അ​ഞ്ചു​ത​രം ഫീ​സ്
Wednesday, July 26, 2017 11:57 AM IST
ക​​ണ്ണൂ​​ർ: പ​​രി​​യാ​​രം അ​​ക്കാ​​ഡ​​മി ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ അ​​ഞ്ചു​​ത​​രം ഫീ​​സ് അം​​ഗീ​​ക​​രി​​ച്ചു സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ്. ക​​ഴി​​ഞ്ഞ​ വ​​ർ​​ഷ​​ത്തെ ഫീ​​സ് ഘ​​ട​​ന​​യി​​ൽ പ​​രി​​യാ​​ര​​ത്തെ 100 മെ​​ഡി​​ക്ക​​ൽ സീ​​റ്റു​​ക​​ളി​​ലേ​​ക്കും 60 ബി​​ഡി​​എ​​സ് സീ​​റ്റു​​ക​​ളി​​ലേ​​ക്കും പ്ര​​വേ​​ശ​​നം ന​​ട​​ത്താ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് ത​​യാ​​റാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഫീ​​സ് ഘ​​ട​​ന അം​​ഗീ​​ക​​രി​​ച്ചു ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഇ​​ത​​നു​​സ​​രി​​ച്ച് ബി​​പി​​എ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 25,000 എ​​സ​​ഇ​​ബി​​സി വി​​ഭാ​​ഗ​​ത്തി​​ന് 45,000 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഫീ​​സ്. ഗ​​വ​​ണ്‍​മെ​​ന്‍റ് മെ​​റി​​റ്റ് എ​​ന്ന പേ​​രി​​ൽ 30 കു​​ട്ടി​​ക​​ൾ​​ക്ക് 2.5 ല​​ക്ഷം രൂ​​പ​​യും മാ​​നേ​​ജ്മെ​​ന്‍റ് സീ​​റ്റ് എ​​ന്ന പേ​​രി​​ൽ 35 സീ​​റ്റി​​ൽ 10 ല​​ക്ഷ​​വും ഫീ​​സാ​​യി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്. 15 ശ​​ത​​മാ​​നം എ​​ൻ​​ആ​​ർ​​ഐ സീ​​റ്റി​​ൽ 14 ല​​ക്ഷം രൂ​​പ​​യാ​​ണ് ഫീ​​സ്. ബി​​ഡി​​എ​​സി​​ന് ബി​​പി​​എ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 23,000, എ​​സ്ഇ​​ബി​​സി - 44,000, മെ​​റി​​റ്റ് - 21,000, മാ​​നേ​​ജ്മെ​​ന്‍റ് നാ​​ലു ല​​ക്ഷം, എ​​ൻ​​ആ​​ർ​​ഐ അ​​ഞ്ചു​​ല​​ക്ഷം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഫീ​​സ്. ക​​ഴി​​ഞ്ഞ ​വ​​ർ​​ഷം ഒ​​ട്ടേ​​റെ വി​​വാ​​ദ​​ങ്ങ​​ളു​​യ​​ർ​​ന്ന​​പ്പോ​​ൾ കോ​​ള​​ജ് സ​​ർ​​ക്കാ​​ർ ഏ​​റ്റെ​​ടു​​ത്തു ഗ​​വ​​ണ്‍​മെ​​ന്‍റ് നി​​ര​​ക്കി​​ൽ പ​​ഠി​​പ്പി​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ഇ​​ത്ത​​വ​​ണ ഫീ​​സ് നി​​ർ​​ണ​​യ​​സ​​മി​​തി അം​​ഗീ​​ക​​രി​​ച്ച ഫീ​​സ് ഘ​​ട​​ന​​യും അ​​ട്ടി​​മ​​റി​​ച്ചാ​​ണു പ്ര​​ത്യേ​​ക ഫീ​​സ് തീ​​രു​​മാ​​നി​​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.