ഡോ. ജസ്റ്റിൻ പോളിനു 10,000 ഡോളർ പുരസ്കാരം
ഡോ. ജസ്റ്റിൻ പോളിനു  10,000 ഡോളർ പുരസ്കാരം
Wednesday, July 26, 2017 11:57 AM IST
തൃ​ശൂ​ർ: ഗ​വേ​ഷ​ണ മി​ക​വി​ന് യു​വ​ശാ​സ്ത്ര​ജ്ഞ​ർ​ക്ക് അ​മേ​രി​ക്ക​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ല്കു​ന്ന പ​തി​നാ​യി​രം ഡോ​ള​റി​ന്‍റെ (ആ​റ​ര​ല​ക്ഷം രൂ​പ) പി​ഐ​ഐ പു​ര​സ്കാ​രം, തൃ​ശൂ​ർ മ​റ്റ​ത്തൂ​ർ സ്വ​ദേ​ശി പ്ര​ഫ. ജ​സ്റ്റി​ൻ പോ​ൾ അ​വി​ട്ട​പ്പി​ള്ളി​ക്കു ല​ഭി​ച്ചു.

ബി​സി​ന​സ് മേ​ഖ​ല​യി​ലെ ബ്രാ​ൻ​ഡു​ക​ൾ മാ​സ്റ്റി​ജ് ഇ​ൻ​ഡ​ക്സ് ഉ​പ​യോ​ഗി​ച്ച് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തുന്ന ഗ​വേ​ഷ​ണ​ത്തി​നാ​ണ് പു​ര​സ്കാ​രം. യു​എ​സ്എ​യി​ലെ ലോ​ർ​ട്ടോ​റി​ക്കോ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റും വാ​ഷിം​ഗ്ട​ൺ, ഓ​സ്ട്രേ​ലി​യ​ലി​ലെ ഡീ​ക്കൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റു​മാ​ണ്. എ​ട്ടു പു​സ്ത​ക​ങ്ങ​ളു​ടെ ഗ്ര​ന്ഥ​കാ​ര​ൻ കൂ​ടി​യാ​യ ഡോ. ​ജ​സ്റ്റി​ൻ മ​റ്റ​ത്തൂ​രി​ലെ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​രാ​യ പി.​വി. പൗ​ലോ​സി​ന്‍റെ​യും കെ.​ഇ. അ​ന്ന​ത്തി​ന്‍റെ​യും മ​ക​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.