റോഡ് ഇടിഞ്ഞു, ടിപ്പർ തലകീഴായി തോട്ടിലേക്കു മറിഞ്ഞ് ഡ്രൈവർ മരിച്ചു
Wednesday, July 26, 2017 12:33 PM IST
ചി​​ങ്ങ​​വ​​നം: റോ​​ഡി​​ന്‍റെ തി​​ട്ട​​യി​​ടി​​ഞ്ഞു ടി​​പ്പ​​ർ ലോ​​റി തോ​​ട്ടി​​ലേ​​ക്കു ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞു ഡ്രൈ​​വ​​ർ മ​​രി​​ച്ചു. ഇ​​ടു​​ക്കി കൊ​​ച്ച​​റ പു​​ളി​​ക്ക​​ൽ ഷെ​​റി​​ൻ ചാ​​ക്കോ​​യാ(32)​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30നു ​​കോട്ടയം ചി​​ങ്ങ​​വ​​നം ച​​ന്ത​​ക്ക​​ട​​വ് വെ​​ട്ടി​​ത്ത​​റ റോ​​ഡി​​ലാ​​ണ് അ​​പ​​ക​​ടം.

ക​​റു​​ക​​ച്ചാ​​ലി​​ൽ​​നി​​ന്നു മെ​​റ്റ​​ൽ ചി​​പ്സു​​മാ​​യി വ​​രു​​ക​​യാ​​യി​​രു​​ന്നു ടി​​പ്പ​​ർ. ച​​ന്ത​​ക്ക​​ട​​വി​​ൽ​​നി​​ന്നു ബി​​വ​​റേ​​ജി​​ലേ​​ക്കു​​ള്ള വ​​ഴി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സി​​മി​​ന്‍റു​​ക​​ട്ട യൂ​​ണി​​റ്റി​​നു മു​​ന്നി​​ലാ​​ണ് അ​​പ​​ക​​ടം. എ​​തി​​രെ വ​​ന്ന ഓ​​ട്ടോ ടി​​പ്പ​​റി​​ന്‍റെ സൈ​​ഡി​​ലേ​​ക്കു വെ​​ട്ടി​​ച്ചു മാ​​റ്റി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് ഇ​​ടി​​ക്കാ​​തി​​രി​​ക്കാ​​നാ​​യി ലോ​റി വ​​ല​​തു വ​​ശ​​ത്തേ​​ക്കു വെ​​ട്ടി​​ച്ചു മാ​​റ്റി നി​​ർ​​ത്തി. എ​​ന്നാ​​ൽ, ഭാ​​രം മൂ​​ലം തി​​ട്ട ഇ​​ടി​​ഞ്ഞു ടി​​പ്പ​​ർ തോ​​ട്ടി​​ലേ​​ക്കു ചെ​​രി​​ഞ്ഞു. പു​​റ​​ത്തി​​റ​​ങ്ങി​​യ ഷെ​​റി​​ൻ ലോ​​ഡ് അ​​വി​​ടെ ഇ​​റ​​ക്കാ​​ൻ ശ്രമിക്കുന്ന​​തി​​നി​​ടെ ടി​​പ്പ​​ർ തോ​​ട്ടി​​ലേ​​ക്കു ത​​ല​​കീ​​ഴാ​​യി മ​​റി​​യു​​ക​​യും അ​​തി​​ന​​ടി​​യി​​ൽ പെ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു.


ഷെ​​റി​​ൻ ഒ​​രു മാ​​സം മു​​ന്പാ​​ണ് ഈ ​​ടി​​പ്പ​​റി​​ൽ ജോ​​ലി​​ക്കെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജാ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി. ഭാ​​ര്യ: കൊ​​ന്ന​​യ്ക്ക​​ൽ പാ​​ന്താ​​ക്കു​​ട അ​​നു​​മോ​​ൾ. മ​​ക്ക​​ൾ: റോ​​ഹ​​ൻ, റി​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.