കേന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​ക്കൂ​ലി കേസിൽ സി​ബി​ഐ പിടികൂടി
Thursday, July 27, 2017 11:54 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര പ​​​ദ്ധ​​​തി പ്ര​​​കാ​​​രം നി​​​ർ​​​മി​​​ക്കു​​​ന്ന റോ​​​ഡു​​​ക​​​ളു​​​ടെ ക​​​രാ​​​റു​​​കാ​​​രി​​​ൽ​​​നി​​​ന്നു കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​യാ​​​യ പ്ര​​​ധാ​​​ൻ​​​മ​​​ന്ത്രി ഗ്രാം ​​​സ​​​ടക് യോ​​​ജ​​​ന​​​യു​​​ടെ ക്വാ​​​ളി​​​റ്റി മോ​​​ണി​​​റ്റ​​​ർ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി സ​​​ന്തോ​​​ഷ് കു​​​മാ​​​ർ ദു​​​ബെ​​​യെ​​​യാ​​​ണ് സി​​​ബി​​​ഐ സം​​​ഘം പാ​​​ല​​​ക്കാ​​​ട്ടു​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ്ര​​​തി​​​യെ വൈ​​​കു​​​ന്നേ​​​രം എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി.

തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കേ​​​ന്ദ്ര പ​​​ദ്ധ​​​തി പ്ര​​​കാ​​​രം നി​​​ർ​​​മി​​​ച്ച റോ​​​ഡു​​​ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​യി എ​​​ത്തി​​​യ സ​​​ന്തോ​​​ഷ് കു​​​മാ​​​ർ ബി​​​ല്ല് പാ​​​സാ​​​ക്കി ന​​​ൽ​​​കാ​​​ൻ ക​​​രാ​​​റു​​​കാ​​​രി​​​ൽ​​​നി​​​ന്നു കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​ഴി​​ഞ്ഞ 17നു ​​​പാ​​​ല​​​ക്കാ​​​ട്ടെ​​​ത്തി​​​യ ഇ​​യാ​​ൾ ഹോ​​​ട്ട​​​ലി​​​ൽ മു​​​റി​​​യെ​​​ടു​​​ത്താ​​​ണു ക​​​രാ​​​റു​​​കാ​​​രി​​​ൽ​​​നി​​​ന്നു പ​​​ണം വാ​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്. ര​​​ഹ​​​സ്യ വി​​​വ​​​ര​​​ത്തി​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സി​​​ബി​​​ഐ പാ​​​ല​​​ക്കാ​​​ട്ടെ​​​ത്തി പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​യാ​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്നു ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ സി​​​ബി​​​ഐ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പി​​​ടി​​​കൂ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.