എ​സ്ബി​ഐ : പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ക​രാ​റി​ൽ ഒ​പ്പി​ട്ടു
എ​സ്ബി​ഐ : പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ക​രാ​റി​ൽ ഒ​പ്പി​ട്ടു
Thursday, July 27, 2017 11:54 AM IST
കൊ​​​ച്ചി: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ ല​​​യി​​​ച്ച അ​​​ഞ്ച് അ​​​സോ​​​സി​​​യേ​​​റ്റ് ബാ​​​ങ്കു​​​ക​​​ളി​​​ലെ പാ​​​ർ​​​ട്ട്-​​​ടൈം ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ട​​​താ​​​യി നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് കേ​​​ര​​​ള ഘ​​​ട​​​കം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ്റ്റേ​​​റ്റ് ബാ​​​ങ്ക് മാ​​​നേ​​​ജ്മെ​​​ന്‍റും ഓ​​ൾ ഇ​​​ന്ത്യ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ സ്റ്റാ​​​ഫ് ഫെ​​​ഡ​​​റേ​​​ഷ​​​നു​​​മാ​​​ണ് ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ട​​​ത്.

ക​​​രാ​​​ർ പ്ര​​​കാ​​​രം നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന പാ​​​ർ​​​ട്ട്-​​​ടൈം ജീ​​​വ​​​ന​​​ക്കാ​​​രെ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി നി​​​യ​​​മി​​​ക്കും. ഇ​​​തി​​​നു​​​പു​​​റ​​​മെ അ​​​സോ​​​സി​​​യേ​​​റ്റ​​​ഡ് ബാ​​​ങ്കി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഇ​​​ന്‍റ​​​ർ സ​​​ർ​​​ക്കി​​​ൾ ത​​​ല​​​ത്തി​​​ലു​​​ള്ള ട്രാ​​​ൻ​​​സ്ഫ​​​റു​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ക​​​രാ​​​റി​​​ലും ക​​​രി​​​യ​​​ർ പ്രോ​​​ഗ്ര​​​ഷ​​​ൻ സ്കീം ​​​ക​​​രാ​​​റി​​​ലും മാ​​​നേ​​​ജ്മെ​​​ന്‍റും സം​​​ഘ​​​ട​​​ന​​​യും ത​​​മ്മി​​​ൽ ഒ​​​പ്പി​​​ട്ടു. ക​​​രാ​​​റി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള 480-ഓ​​​ളം വ​​​രു​​​ന്ന പാ​​​ർ​​​ട്ട്-​​​ടൈം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ പു​​​രോ​​​ഗ​​​തി​​​യും സാ​​​ന്പ​​​ത്തി​​​ക നേ​​​ട്ട​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ സം​​​ഘ​​​ട​​​ന​​​യ്ക്ക് ക​​​ഴി​​​ഞ്ഞ​​​താ​​​യി നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് കേ​​​ര​​​ള ഘ​​​ട​​​കം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ. വി​​​ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.


ല​​​യ​​​നം ന​​​ട​​​ന്ന് മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ത​​​ന്നെ സു​​​പ്ര​​​ധാ​​​ന ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ച്ച സം​​​ഘ​​​ട​​​നാ​​​നേ​​​താ​​​ക്ക​​​ളെ അ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​ന്ദി​​​ച്ചു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​പി. സു​​​ധാ​​​ക​​​ര​​​ൻ, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ചി​​​ത്ര പി. ​​​മ​​​ല്ല​​​യ്യ, അ​​​സി. സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ സി.​​​ഒ. ജോ​​​സ​​​ഫ്, ജി. ​​​സു​​​മേ​​​ഷ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.