പ​ള്ളി​പ്പു​റം മ​ഞ്ഞു​മാ​താ ബ​സി​ലി​ക്ക​യി​ൽ തി​രു​നാ​ൾ
Thursday, July 27, 2017 12:13 PM IST
കൊ​​​ച്ചി: മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ പ​​​ള്ളി​​​പ്പു​​​റം ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ മ​​​ഞ്ഞു​​​മാ​​​താ​​​വി​​​ന്‍റെ കൊ​​​ന്പ്രേ​​​രി​​​യ തി​​​രു​​​നാ​​​ൾ 30ന് ​​​കൊ​​​ടി​​​യേ​​​റും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി കൊ​​​ടി​​​യേ​​​റ്റ് നി​​​ർ​​​വ​​​ഹി​​​ക്കും. ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​നാ​​​ണു പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ൾ. 15ന് ​​​എ​​​ട്ടാ​​​മി​​​ടം.

ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദി​​​വ്യ​​​ബ​​​ലി. രാ​​​ത്രി ഏ​​​ഴി​​​നു മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​വി​​​ധ മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​ൻ​​മാ​​​രും രാ​​​ഷ്‌​​ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും. മ​​​ഞ്ഞു​​​മാ​​​താ സ​​​ഹാ​​​യ​​​ഹ​​​സ്ത ഫ​​​ണ്ട് ഉ​​​ദ്ഘാ​​​ട​​​ന​​​വും വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണ​​​വും ഉ​​​ണ്ടാ​​​കും.

ര​​​ണ്ടി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദി​​​വ്യ​​​ബ​​​ലി​​​ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. നാ​​​ലി​​​നു വാ​​​ഷിം​​​ഗ്ട​​​ണി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ എം​​​ബ​​​സി കൗ​​​ണ്‍​സല​​​ർ മോ​​​ണ്‍. ഡോ. ​​​ഡെ​​​ന്നി​​​സ് കു​​​റു​​​പ്പ​​​ശേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദി​​​വ്യ​​​ബ​​​ലി.


അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ പ​​​ത്തി​​​നു വ​​​രാ​​​പ്പു​​​ഴ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദി​​​വ്യ​​​ബ​​​ലി. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു സു​​​ൽ​​​ത്താ​​​ൻ​​​പേ​​​ട്ട് ബി​​​ഷ​​​പ് ഡോ. ​​​അ​​​ന്തോ​​​ണി സാ​​​മി പീ​​​റ്റ​​​ർ അ​​​ബീ​​​റി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി. തി​​​രു​​​നാ​​​ളാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 13ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ജ​​​ല​​​ഘോ​​​ഷ​​​യാ​​​ത്ര ഉ​​ണ്ടാ​​കും. ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ മു​​​ൻ​​​വ​​​ശ​​​ത്തു​​​ള്ള ക​​​ട​​​വി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഘോ​​​ഷ​​​യാ​​​ത്ര മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ വി.​​​ഡി. സ​​​തീ​​​ശ​​​ൻ, എ​​​സ്. ശ​​​ർ​​​മ എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​കും. അ​​​ന്പ​​​തു പ്ര​​​സു​​​ദേ​​​ന്തി​​​മാ​​​രാ​​​ണു തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നു ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ർ ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ പ​​​ങ്കേ​​​ത്ത്, ഇ​​​ഗ്നേ​​​ഷ്യ​​​സ് ഗോ​​​ണ്‍​സാ​​​ൽ​​​വ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.