സുശീല്‍ മോഡി പൊന്‍കുന്നത്തിന്‍റെ മരുമകന്‍
സുശീല്‍ മോഡി പൊന്‍കുന്നത്തിന്‍റെ മരുമകന്‍
Thursday, July 27, 2017 12:40 PM IST
പൊ​​​ന്‍കു​​​ന്നം: ബി​​​ഹാ​​​ര്‍ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ സു​​​ശീ​​​ല്‍ കു​​​മാ​​​ര്‍ മോ​​​ഡി പൊ​​​ന്‍കു​​​ന്ന​​​ത്തി​​​ന്‍റെ മ​​​രു​​​മ​​​ക​​​ന്‍. പൊ​​​ന്‍കു​​​ന്നം അ​​​ഴീ​​​ക്ക​​​ല്‍ കു​​​ടും​​​ബാം​​​ഗം ജെ​​​സി ജോ​​​ര്‍ജാ​​​ണ് മോ​​​ഡി​​​യു​​​ടെ ഭാ​​​ര്യ. ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന​​​കാ​​​ല​​​ത്തു സ​​​ഹ​​​പാ​​​ഠി​​​യാ​​​യി​​​രു​​​ന്നു ജെ​​​സി ജോ​​​ര്‍ജ്. 1987ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം.

മി​​​ലി​​​ട്ട​​​റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന പൊ​​​ന്‍കു​​​ന്നം അ​​​ഴീ​​​ക്ക​​​ല്‍ എ.​​​സി.​​​ജോ​​​ര്‍ജി​​​ന്‍റെ​​​യും റോ​​​സി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് ജെ​​​സി. വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി മും​​​ബൈ​​​യി​​​ല്‍ താ​​​മ​​​സ​​​മാ​​​യി​​​രു​​​ന്നു ജോ​​​ര്‍ജി​​​ന്‍റെ കു​​​ടും​​​ബം. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് മോ​​​ഡി​​​യും ജെ​​​സി​​​യും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​തും വി​​വാ​​ഹി​​ത​​രാ​​കു​​ന്ന​​തും. പൊ​​​ന്‍കു​​​ന്ന​​​ത്ത് ത​​​റ​​​വാ​​​ട്ടു വീ​​​ട്ടി​​​ല്‍ ഇ​​​പ്പോ​​​ള്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത് ജെ​​​സി ജോ​​​ര്‍ജി​​​ന്‍റെ അ​​​ച്ഛ​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ന്‍ എ.​​​സി.​​​ജോ​​​ണി​​​ന്‍റെ മ​​​ക​​​ന്‍ ജോ​​​ര്‍ജാ​​​ണ്. വാ​​​ഴൂ​​​ര്‍ 17-ാം മൈ​​​ലി​​​ല്‍ അ​​​ച്ഛ​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ മ​​​റ്റ​​​ത്തി​​​ല്‍ മോ​​​ഹ​​​ന്‍ തോ​​​മ​​​സ്, രാ​​​ജ​​​ന്‍ തോ​​​മ​​​സ്, ബാ​​​ബു തോ​​​മ​​​സ്, ബോ​​​ബ​​​ന്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​രും താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ട്.​​​മോ​​​ഡി ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ കോ​​​ട്ട​​​യ​​​ത്തും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലും പൊ​​​ന്‍കു​​​ന്ന​​​ത്തു​​​മു​​​ള്ള ബ​​​ന്ധു വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ഭാ​​​ര്യാ​​​പി​​​താ​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​രി പു​​​ത്ര​​​നാ​​​യ ജേ​​​ക്ക​​​ബ് റ​​​സ്‌​​​കി​​​ന്‍റെ ക​​​ഞ്ഞി​​​ക്കു​​​ഴി​​​യി​​​ലെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം താ​​​മ​​​സി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.