പാ​ലാ സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​ജ​യ​ദി​നാ​ഘോ​ഷ​വും കോഴ്സ് ഉ​ദ്ഘാ​ട​ന​വും നാ​ളെ
Thursday, July 27, 2017 12:40 PM IST
പാ​​ലാ: സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന് പൊ​​ൻ​​തൂ​​വ​​ൽ സ​​മ്മാ​​നി​​ച്ച റാ​​ങ്ക് ജേ​​താ​​ക്ക​​ൾ​​ക്കു നാ​​ളെ സ്വീ​​ക​​ര​​ണം ന​​ൽ​​കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​പാ​​ലാ അ​​ൽ​​ഫോ​​ൻ​​സി​​യ​​ൻ പാ​​സ്റ്റ​​റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​​ണു സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം. കെ.​​എം. മാ​​ണി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.
പാ​​ലാ ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത ​വ​​ഹി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന‌​​ട​​ത്തും.

ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ പു​​തി​​യ​​താ​​യി ആ​​രം​​ഭി​​ക്കു​​ന്ന മാ​​ത്ത​​മാ​​റ്റി​​ക്സ്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളു​​ടെ യു​​ജി​​സി കോ​​ച്ചിം​​ഗ് ക്ലാ​​സു​​ക​​ൾ ജോ​​സ് കെ. ​​മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.
ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി സി​​വി​​ൽ സ​​ർ​​വീ​​സ് റാ​​ങ്കു​​കാ​​ർ​​ക്കും ജോ​​യി ഏ​​ബ്ര​​ഹാം എം​​പി യു​​ജി​​സി -ജെ​​ആ​​ർ​​എ​​ഫ് വി​​ജ​​യി​​ക​​ൾ​​ക്കും ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ക്കും.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. ഫി​​ലി​​പ്പ് വ​​ട​​ക്കേ​​ക്ക​​ളം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. അ​​ഗ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ, പാ​​ലാ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ലീ​​നാ സ​​ണ്ണി, പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​ജോ​​യി ജോ​​ർ​​ജ്, അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​​ ആ​​ലീ​​സ് ജോ​​ർ​​ജ്, അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​എം.​​വി. ജോ​​ർ​​ജു​​കു​​ട്ടി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ലി​​സി സെ​​ബാ​​സ്റ്റ്യ​​ൻ, ളാ​​ലം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ർ​​ജ് ന​​ട​​യ​​ത്ത്, ന​​ഗ​​ര​​സ​​ഭാ കൗ​​ൺ​​സി​​ല​​ർ മേ​​രി ഡൊ​​മി​​നി​​ക് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.


പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​സ​​ഫ് വെ​​ട്ടി​​ക്ക​​ൻ റാ​​ങ്ക് ജേ​​താ​​ക്ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് മാ​​നേ​​ജ​​ർ ഫാ. ​​ഫി​​ലി​​പ്പ് ഞ​​ര​​ള​​ക്കാ​​ട്ട് സ്വാ​​ഗ​​ത​​വും വൈ​​സ് പ്ര​​ൻ​​സി​​പ്പ​​ൽ പ്ര​​ഫ.​ ജോ​​ർ​​ജ് ജോ​​സ​​ഫ് കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​യും. റാ​​ങ്ക് ജേ​​താ​​ക്ക​​ൾ ജൂ​​ണി​​യ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യി അ​​ഭി​​മു​​ഖം ന​​ട​​ത്തും.

ഇ​​പ്രാ​​വ​​ശ്യം കേ​​ര​​ള​​ത്തി​​ൽ​നി​​ന്നു സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ വി​​ജ​​യി​​ക​​ളാ​​യ 51 പേ​​രി​​ൽ 45ഉം ​​പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ പ​​ഠി​​ച്ച​​വ​​രാ​​ണെ​​ന്നു പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​സ​​ഫ് വെ​​ട്ടി​​ക്ക​​ൻ പ​​റ​​ഞ്ഞു.
പാ​​ലാ, ച​​ങ്ങ​​നാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​ക​​ളു​​ടെ സം​​യു​​ക്ത സം​​രം​​ഭ​​മാ​​ണ് സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.