അ​ജി​ത് ശി​വ​ന് നി​ർ​മ​ല കോ​ള​ജി​ന്‍റെ അ​നു​മോ​ദ​നം
അ​ജി​ത് ശി​വ​ന്  നി​ർ​മ​ല കോ​ള​ജി​ന്‍റെ അ​നു​മോ​ദ​നം
Thursday, July 27, 2017 1:02 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ൽ ഇ​​​ടം നേ​​​ടി​​​യ നി​​​ർ​​​മ​​​ല കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി അ​​​ജി​​​ത് ശി​​​വ​​​നെ അ​​​നു​​​മോ​​​ദി​​​ക്കാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഒ​​​ത്തു​​​ചേ​​​ർ​​​ന്നു. യോ​​​ഗ​​​ത്തി​​​ൽ ബി​​​സി​​​സി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​സി. മാ​​​ത്യു മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

കാ​​​യി​​​ക രം​​​ഗ​​​ത്തേ​​​ക്ക് ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യോ​​​ടെ ക​​​ട​​​ന്നു​​വ​​​രു​​​ന്ന​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ മാ​​​ത്ര​​​മാ​​​ണെ​​​ന്നും കാ​​​യി​​​ക രം​​​ഗ​​​ത്തി​​​ന്‍റെ വി​​​ല​​​യ​​​റി​​​യാ​​​ത്ത സ​​​ന്പ​​​ന്ന​​​വ​​​ർ​​​ഗം കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ നി​​​ന്ന​​​ക​​​ന്ന് കാ​​​യി​​​ക​​ശേ​​​ഷി​​​യും മാ​​​ന​​​സി​​​ക ശേ​​​ഷി​​​യും ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മൂ​​​ലം സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​മാ​​​ണ് ന​​​ഷ്ട​​​മാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​തി​​​നു മാ​​​റ്റം വ​​​രേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​യാ​​​ണ് നി​​​ർ​​​മ​​​ല കോ​​​ള​​​ജ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ച​​​ട​​​ങ്ങി​​​ൽ അ​​​ജി​​​ത് ശി​​​വ​​​ന് കോ​​​ള​​​ജി​​​ന്‍റെ ഉ​​​പ​​​ഹാ​​​ര​​​വും സ​​​മ്മാ​​​നി​​​ച്ചു. അ​​​ജി​​​ത്തി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​യ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്തി​​​നെ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ടി.​​​എം.​ ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വം​​​ഗം പി.​​​കെ.​ സ​​​ലിം​​​കു​​​ട്ടി, കോ​​​ള​​​ജ് ബ​​​ർ​​​സാ​​​ർ ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ണ്ണാ​​​ട​​​ൻ, സ്റ്റാ​​​ഫ് അ​​​ഡ്വൈ​​​സ​​​ർ ഡോ. ​​​ജോ​​​ർ​​​ജി നീ​​​ർ​​​ണാ​​​ൽ, കാ​​​യി​​​ക വ​​​കു​​​പ്പ് മേ​​​ധാ​​​വി ഡോ. ​​​ജെ. സ​​​ന്തോ​​​ഷ്, കാ​​​യി​​​ക വ​​​കു​​​പ്പ​​​ധ്യാ​​​പ​​​ക​​​ൻ പ്ര​​​ഫ. എ​​​ബി​​​ൻ വി​​​ൽ​​​സ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.