ദി​ലീ​പി​ന്‍റെ ഭൂ​മി അ​ള​ന്നു​ തി​ട്ട​പ്പെ​ടു​ത്തി
ദി​ലീ​പി​ന്‍റെ ഭൂ​മി അ​ള​ന്നു​ തി​ട്ട​പ്പെ​ടു​ത്തി
Thursday, July 27, 2017 1:02 PM IST
ആ​​​ല​​​ങ്ങാ​​​ട്: കൈ​​​യേ​​​റി​​​യ​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​ള്ള പു​​​റ​​​പ്പി​​​ള്ളി​​​ക്കാ​​​വി​​​ലെ ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ ഭൂ​​​മി അ​​​ള​​​ന്നു തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ താ​​​ലൂ​​​ക്ക് സ​​​ര്‍​വേ​​​യ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഭൂ​​​മി അ​​​ള​​​ക്ക​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്. ദി​​​ലീ​​​പി​​​ന്‍റെ ഭൂ​​​മി​​​യോ​​​ട് ചേ​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് അ​​​ള​​​ന്നു തി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


പു​​​റ​​​പ്പി​​​ള്ളി​​​ക്കാ​​​വ് പാ​​​ല​​​ത്തി​​​ന്‍റെ അ​​​പ്രോ​​​ച്ച് റോ​​​ഡി​​​ന്‍റെ ഒ​​​രു​​​വ​​​ശ​​​ത്തു നി​​​ന്നാ​​​ണ് സ​​​ർ​​​വേ ആ​​​രം​​​ഭി​​​ച്ച​​​ത്. ചു​​​റ്റു​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​ള​​​ന്നു​​​തി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ മാ​​​ത്ര​​​മേ ദി​​​ലീ​​​പി​​​ന്‍റെ ഭൂ​​​മി​​​യി​​​ൽ കൈ​​​യേ​​​റ്റം ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളു. അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​മീ​​​പ​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ കൂ​​​ടി അ​​​ള​​​ന്ന് അ​​​തി​​​ർ​​​ത്തി നി​​​ശ്ച​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.