ചെ​റാ​യിബീ​ച്ചി​ൽ പ​ട്ടാ​പ്പ​ക​ൽ യുവതി കു​ത്തേ​റ്റു മ​രി​ച്ചു
Friday, August 11, 2017 11:19 PM IST
വൈ​​​പ്പി​​​ൻ (കൊ​​ച്ചി): ചെ​​​റാ​​​യി ബീ​​​ച്ചി​​​ൽ പ​​​ട്ടാ​​​പ്പ​​​ക​​​ൽ യുവ തി കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. വ​​​രാ​​​പ്പു​​​ഴ മു​​​ട്ടി​​​ന​​​കം ന​​​ടു​​​വ​​​ത്തു​​​ശേ​​​രി ഷാ​​​ജി​​​യു​​​ടെ മ​​​ക​​​ൾ ശീ​​​ത​​​ൾ (30) ആ​​​ണു മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു യു​​​വ​​​തി​​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​​രു​​​ന്ന കോ​​​ട്ട​​​യം നെ​​​ടു​​​ങ്കു​​​ന്നം അ​​​ര​​​ണ​​​പ്പാ​​​റ പാ​​​റ​​​ത്തോ​​​ട്ടു​​​ങ്ക​​​ൽ പ്ര​​​സാ​​​ദി​​​ന്‍റെ മ​​​ക​​​ൻ പ്ര​​​ശാ​​​ന്തി​​നെ (28) മു​​​ന​​​ന്പം പോ​​​ലീ​​​സ് അറസ്റ്റ് ചെയ്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30 ഓ​​​ടെ ചെ​​​റാ​​​യിബീ​​​ച്ച് റിസോ​​​ർ​​​ട്ടി​​​നു മു​​​ന്നി​​​ലെ ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം.

ഏ​​​ഴു കു​​ത്തു​​ക​​ൾ ശീ​​ത​​ളി​​ന്‍റെ ദേ​​ഹ​​ത്തു​​ണ്ടാ​​യി​​രു​​ന്നു. കു​​​ത്തി​​​യ ക​​​ത്തി യു​​​വ​​​തി​​​യു​​​ടെ ദേ​​​ഹ​​​ത്തു​​ത​​​ന്നെ ത​​​റ​​​ഞ്ഞി​​​രി​​ക്കു​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. കു​​​ത്തേ​​​റ്റ​​യു​​ട​​ൻ യു​​​വ​​​തി സ​​മീ​​പ​​ത്തെ റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ക്ക് ഓ​​​ടി​​​ക്ക​​​യ​​​റി​ ത​​​നി​​​ക്ക് കു​​​ത്തേ​​​റ്റെ​​​ന്ന് അ​​​വി​​​ട​​​ത്തെ ജീ​​​വ​​​ന​​​ക്കാ​​​രോ​​​ടു പ​​​റ​​​ഞ്ഞു. ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​ട​​ൻ വാ​​​ഹ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി ആ​​​ദ്യം പ​​​റ​​​വൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.


ത​​ന്നെ കു​​​ത്തി​​​യ​​​ത് പ്ര​​​ശാ​​​ന്താ​​​ണെ​​​ന്നു പ​​​റ​​​വൂ​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​ൽവ​​ച്ചു യു​​വ​​തി ഡോ​​​ക്ട​​​റോ​​​ടു പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​ക്കാ​​ര്യം ഡോ​​ക്ട​​ർ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു. കു​​ത്തി​​യ​​ശേ​​​ഷം ഓ​​​ടി​​മ​​​റ​​​ഞ്ഞ നീ​​​ല ഷ​​​ർ​​​ട്ടി​​​ട്ട യു​​​വാ​​​വി​​​നെ​​​ക്കു​​​റി​​​ച്ചു നാ​​​ട്ടു​​​കാ​​​ർ ന​​​ൽ​​​കി​​​യ സൂ​​​ച​​​ന​​​ക​​​ള​​​നു​​​സ​​​രി​​​ച്ചു പോ​​​ലീ​​​സ് പി​​​ന്തു​​​ട​​​ർ​​​ന്നു പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

മൃ​​​ത​​​ദേ​​​ഹം ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റി. വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്തി സ്വ​​ന്തം വീ​​​ട്ടി​​​ൽ ക​​​ഴി​​​യു​​​ക​​യാ​​യി​​രു​​ന്നു ശീ​​ത​​ൾ. ര​​​ണ്ടുവ​​​ർ​​​ഷ​​​​മാ​​​യി ഇ​​വ​​രു​​ടെ വീ​​​ടി​​​ന്‍റെ മു​​​ക​​​ളി​​​ൽ വാ​​​ട​​​ക​​യ്​​​ക്കു താ​​​മ​​​സി​​​ക്കു​​​ന്ന കേ​​​ബി​​​ൾ ടിവി ഓ​​​പ്പ​​​റേ​​​റ്റ​​​റാ​​ണ് പ്ര​​ശാ​​ന്ത്. അ​​​നി​​​ത​​​യാ​​​ണ് ശീ​​​ത​​​ളി​​​ന്‍റെ അ​​​മ്മ. മ​​​ക​​​ൻ: അ​​​ർ​​​ജു​​​ൻ (ര​​​ണ്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി, മ​​​ണ്ണം തു​​​രു​​​ത്ത് സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് എ​​​ൽ​​​പി സ്കൂ​​​ൾ). പ്രണയനൈരാശ്യമാണ് കൊ​​ല​​പാതകത്തി​​ൽ ക​​ലാ​​ശി​​ച്ച​​തെ​​ന്നാ​​ണു പോ​​ലീ​​സ് നി​​ഗ​​മ​​നം.