മടങ്ങിപ്പോകാതെ കാട്ടാനകൾ, ഭയന്നുവിറച്ച് നാട്ടുകാർ
Friday, August 11, 2017 11:19 PM IST
പാ​​​ല​​​ക്കാ​​​ട്: കാ​​​ടി​​​റ​​​ങ്ങി ഗ്രാ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ളി​​​ൽ ത​​ല​​ങ്ങും​​വി​​ല​​ങ്ങും യ​​ഥേ​​ഷ്്ടം ​വി​​ഹ​​രി​​ച്ച കാ​​​ട്ടു​​കൊ​​മ്പ​​ന്മാ​​ർ ഏ​​​ഴാം​​​ ദി​​​നം മ​​​ട​​​ക്ക​​യാ​​ത്ര​​യ്ക്കു തു​​ട​​ക്ക​​മി​​ട്ട​​​തു നാ​​​ടി​​​നെ ഭീ​​തി​​യു​​ടെ മു​​​ൾ​​​മു​​​ന​​​യി​​​ൽ നി​​​ർ​​​ത്തി. കാ​​​ട്ടി​​​ലേ​​​ക്കു​ തി​​രി​​ച്ചു​​ള്ള യാ​​​ത്ര​​​യി​​​ൽ ഇ​​​ട​​​ത്താ​​​വ​​​ള​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​ക​​ട്ടെ, തു​​രു​​തു​​രാ വാ​​ഹ​​ന​​ങ്ങ​​ൾ ചീ​​റി​​പ്പാ​​യു​​ന്ന പാ​​​ല​​​ക്കാ​​​ട്-​​​കോ​​​ഴി​​​ക്കോ​​​ട് ദേ​​​ശീ​​​യ​​​പാ​​​ത. മു​​​ണ്ടൂ​​​ർ ക​​​യ​​​റം​​​കോ​​​ട് ഭാ​​​ഗ​​​ത്തെ വ​​​ട​​​ക്കും​​​പു​​​റ​​​ത്താ​​​ണ് ആ​​ന​​ക്കൂ​​ട്ടം നി​​​ല​​​യു​​​റ​​​പ്പി​​​ച്ച​​​ത്. ഇ​​​തോ​​​ടെ, ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ മു​​​ണ്ടൂ​​​ർ മു​​​ത​​​ൽ ക​​​ല്ല​​​ടി​​​ക്കോ​​​ടു​​​വ​​​രെ​​​യു​​​ള്ള ഗ​​​താ​​​ഗ​​​തം പൂ​​​ർ​​​ണ​​​മാ​​​യി നി​​​രോ​​​ധി​​ച്ചു. വാ​​​ഹ​​​ന​​​ങ്ങ​​​ൾ മ​​​റ്റു വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ തി​​​രി​​​ച്ചു​​​വി​​​ട്ടു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ജോ​​​ലി​​​ക്കാ​​​രു​​​മു​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ സ​​​മ​​​യ​​​ത്തെ​​​ത്താ​​​നാ​​​വാ​​​തെ ക്ലേ​​ശി​​ച്ചു. ആ​​ന​​ക്കൂ​​ട്ടം ത​​മ്പ​​ടി​​ച്ച പ്ര​​​ദേ​​​ശ​​​ത്തെ വീ​​ടു​​ക​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ ഭ​​യ​​ന്നു​​വി​​റ​​ച്ച് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​തെ വീ​​​ട്ടി​​​നു​​​ള്ളി​​​ൽ​​ത്ത​​ന്നെ ക​​ഴി​​ച്ചു​​കൂ​​ട്ടി.

ക​​​ല്ല​​​ടി​​​ക്കോ​​​ട്-​​​മു​​​ണ്ടൂ​​​ർ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്ക​​​യാ​​​ത്ര​​​യാ​​​ണ് കൊ​​​മ്പ​​​ന്മാ​​​ർ സം​​ഭ്ര​​മ​​ജ​​ന​​ക​​​മാ​​​ക്കി​​​യ​​​ത്. ആ​​​ന​​​ക​​​ളെ കാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ടാ​​​നാ​​​വാ​​​തെ വ​​​നം​​​വ​​​കു​​​പ്പുംപോ​​​ലീ​​​സ് സേ​​​ന​​​യും കു​​​ഴ​​​ങ്ങി. വെ​​​ടി​​​പൊ​​​ട്ടി​​​ച്ചി​​ട്ടും പ​​​ട​​​ക്കം​​​പൊ​​​ട്ടി​​​ച്ചി​​ട്ടും പു​​ക​​ച്ചി​​ട്ടും അ​​തൊ​​ന്നും ത​​ങ്ങ​​ൾ​​ക്കു ബാ​​ധ​​ക​​മ​​ല്ലെ​​ന്ന മ​​ട്ടി​​ലാ​​യി​​രു​​ന്നു ക​​രി​​വീ​​ര​​ന്മാ​​ർ.

ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ര​​​ത്തും സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​യു​​​ടെ പ​​റ​​മ്പി​​ലും വ​​ന​​ത്തി​​ലെ​​ന്ന​​പോ​​ലെ സ്വ​​ത​​ന്ത്ര​​മാ​​യി ആ​​രെ​​യും കൂ​​സാ​​തെ നി​​ല​​യു​​റ​​പ്പി​​ച്ചി​​രു​​ന്ന കാ​​ട്ടാ​​ന​​ക​​ളെ ഭ​​യ​​പ്പെ​​ടു​​ത്തി തി​​രി​​ച്ചു​​വി​​ടാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളെ​​ല്ലാം തു​​ട​​ക്ക​​ത്തി​​ൽ പാ​​ളി​​പ്പോ​​യി. നാ​​ട്ടി​​ലി​​റ​​ങ്ങി​​യ കാ​​ട്ടാ​​ന​​ക്കൂ​​ട്ട​​ത്തെ കാ​​​ണാ​​​നെ​​​ത്തി​​​യ വ​​​ൻ​​​ ജ​​​ന​​​ക്കൂ​​​ട്ടം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു ചെ​​​റി​​​യ​​​തോ​​​തി​​​ൽ തടസമായി.

പോ​​​ലീ​​​സും വ​​​നം​​​വ​​​കു​​​പ്പും ദ്രു​​​ത​​​ക​​​ർ​​​മ​​​സേ​​​ന​​​യും വ​​​യ​​​നാ​​​ട്ടി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ പ്ര​​​ത്യേ​​​ക ദൗ​​​ത്യ​​​സം​​​ഘ​​​വും ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച മു​​​ത​​​ൽ തു​​​ട​​​ങ്ങി​​​യ പ​​രി​​ശ്ര​​മ​​മാ​​​ണ് ഇ​​​ന്ന​​​ലെ കൊ​​​മ്പ​​​ൻ​​​മാ​​​രു​​​ടെ മ​​​ട​​​ക്ക​​​യാ​​​ത്ര​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. തി​​​രു​​​വി​​​ല്വാ​​​മ​​​ല​​​യി​​​ൽ​​​നി​​​ന്നു മു​​​ങ്ങി​​​യ കാ​​​ട്ടാ​​​ന​​​ക​​​ൾ വ്യാ​​​ഴാ​​​ഴ്ച പ​​​ക​​​ൽ മ​​​ങ്ക​​​ര റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ​​​പ​​​രി​​​സ​​​ര​​​ത്താ​​​ണ് പൊ​​​ങ്ങി​​​യ​​​ത്. ഇ​​​വി​​​ടെ​​​നി​​ന്നു തു​​​ര​​​ത്താ​​നു​​ള്ള ​ശ്ര​​​മ​​ങ്ങ​​ളും വി​​​ജ​​​യി​​​ച്ചി​​​ല്ല. പ​​​ക്ഷേ, പു​​​ല​​​ർ​​​ച്ച​​​യോ​​​ടെ മൂ​​​ന്നു കാ​​​ട്ടാ​​​ന​​​ക​​​ളും ക​​​ണ്ണം​​​പ​​​രി​​​യാ​​​രം, കേ​​​ര​​​ള​​​ശേ​​​രി-​​കോ​​​ങ്ങാ​​​ട് വ​​​ഴി മു​​​ണ്ടൂ​​​രി​​​ലെ ക​​​യ​​​റം​​​കോ​​​ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ ദൗ​​​ത്യ​​​സേ​​​ന​​​യും സ്ഥ​​​ല​​​ത്തെ​​​ത്തി.

ദേ​​​ശീ​​​യ​​​പാ​​​ത മു​​​റി​​​ച്ചു​​​ക​​​ട​​​ന്നാ​​​ൽ കാ​​​ട്ടാ​​​ന​​​ക​​​ളെ കാ​​​ടു​​​ക​​​യ​​​റ്റാ​​​നെ​​​ളു​​​പ്പ​​​മാ​​​ണെ​​​ന്ന​​​താ​​​യി​​​രു​​​ന്നു വ​​​ലി​​​യ ആ​​​ശ്വാ​​​സം. ഇ​​​തി​​​നാ​​​യി പു​​​ല​​​ർ​​​ച്ചെ മു​​​ത​​​ൽ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ബ​​​സു​​​ക​​​ളും മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മെ​​​ല്ലാം കോ​​​ങ്ങാ​​​ട് വ​​​ഴി ക​​​ല്ല​​​ടി​​​ക്കോ​​​ട്ടേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ട്ടു. പ​​ക്ഷേ, വ​​​ട​​​ക്കും​​​പു​​​റം ഭാ​​​ഗ​​​ത്തെ​​​ത്തി​​​യ കാ​​​ട്ടാ​​​ന​​​ക​​​ൾ കാ​​​ടു​​​ക​​​യ​​​റാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല. വ​​​യ​​​നാ​​​ട്ടി​​​ലെ മു​​​ത്ത​​​ങ്ങ​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​ണ് ആ​​​ന​​​ക​​​ളെ തു​​​ര​​​ത്താ​​​ൻ നേ​​​തൃ​​​ത്വം വ​​​ഹി​​​ച്ച​​​ത്. പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ഒ​​​രു​​​ത​​​വ​​​ണ ദേ​​​ശീ​​​യ​​​പാ​​​ത മു​​​റി​​​ച്ചു​​​ക​​​ട​​​ന്നെ​​​ങ്കി​​​ലും നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം മ​​​റ്റൊ​​​രു വ​​​ഴി​​​യി​​​ലൂ​​​ടെ കാ​​​ട്ടാ​​​ന​​​ക​​​ൾ വീ​​​ണ്ടും പ​​​ഴ​​​യ ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി.


ഇ​​​തോ​​​ടെ കാ​​​ട്ടാ​​​ന​​​ക​​​ൾ വീ​​​ണ്ടും കോ​​​ങ്ങാ​​​ട് ഭാ​​​ഗ​​​ത്തേ​​​ക്കു നീ​​​ങ്ങാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചു. ഇ​​​തു പ്ര​​​ശ്നം സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കു​​​ക​​​യും നാ​​​ട്ടു​​​കാ​​​രു​​​ടെ ആ​​​ശ​​​ങ്ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​യു​​​ടെ തോ​​​ട്ട​​​ത്തി​​​ലൂ​​​ടെ ക​​ട​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ര​​​ത്തു​​​ത​​​ന്നെ ഇ​​​വ നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു. ആ​​​ന​​​ക​​​ൾ നാ​​​ട്ടു​​​കാ​​​രു​​​ടെ നേ​​​ർ​​​ക്ക് അ​​​ക്ര​​​മാ​​​സ​​​ക്ത​​​രാ​​​കാ​​​തി​​​രു​​​ന്ന​​​ത് ആ​​​ശ്വാ​​​സ​​​മാ​​​യി. റോ​​​ഡി​​​ൽ​​​നി​​​ന്നു വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു മൂ​​​ന്നു​​​കി​​​ലോ​​​മീ​​​റ്റ​​​ർ​​​ മാ​​​ത്ര​​​മേ ദൂ​​​ര​​​മു​​​ള്ളൂ. പാ​​​ട​​​വും തോ​​​ട്ട​​​ങ്ങ​​​ളും താ​​​ണ്ടി​​​യാ​​​ൽ പെ​​​ട്ടെ​​​ന്ന് എ​​​ത്തി​​​ച്ചേ​​​രാ​​​മെ​​​ങ്കി​​​ലും ആ​​​ന​​​ക​​​ൾ ഇ​​​തി​​​നു കൂ​​​ട്ടാ​​​ക്കാ​​​ത്ത​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ല​​​ച്ചു. ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യും കു​​​റ​​​ച്ചു​​​നേ​​​രം ദൗ​​​ത്യ​​​സേ​​​ന​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ആ​​​ന​​​ക​​​ളെ മ​​​യ​​​ക്കു​​​വെ​​​ടി​​​വ​​​യ്ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും ഇ​​​തി​​​നി​​​ടെ ച​​​ർ​​​ച്ച​​​യു​​ണ്ടാ​​യി. ഒ​​ടു​​വി​​ൽ കും​​കി​​​യാ​​​ന​​​ക​​​ളു​​​ടെ സ​​​ഹാ​​​യം​​​തേ​​​ടാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യി. വൈ​​​കു​​​ന്നേ​​​ര​​​മാ​​​കു​​​മ്പോ​​​ൾ കാ​​​ട്ടാ​​​ന​​​ക​​​ൾ കാ​​​ടു​​​ക​​​യ​​​റു​​​മെ​​​ന്നു​​​ള്ള പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്ന​​​ത്. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന ജി​​​ല്ലാ ക​​​ള​​​ക്‌ടർ പി. ​​​മേ​​​രി​​​ക്കു​​​ട്ടി​ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി. ഇ​​​തി​​​നി​​​ടെ ഭാ​​​ഗി​​​ക​​​മാ​​​യി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​​വി​​​ടു​​​ക​​​യും ചെ​​​യ്തു. ഈ​​സ​​​മ​​​യ​​​മെ​​​ല്ലാം സ​​മീ​​പ​​മു​​ള്ള വീ​​​ട്ടു​​​കാ​​​ർ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ൽ വീ​​​ട്ടി​​​നു​​​ള്ളി​​​ൽ​​​ത​​​ന്നെ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.രാ​​ത്രി വൈ​​കി​​യും ആ​​ന​​ക​​ൾ ദേ​​ശീ​​യ​​പാ​​ത​​യോ​​ര​​ത്തു​​ത​​ന്നെ നി​​ല​​യു​​റ​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ആ​​​ളു​​​ക​​​ളു​​​ടെ തി​​​ര​​​ക്കു​​​കു​​​റ​​​യു​​​മ്പോ​​ൾ കാ​​ട്ടു​​കൊ​​മ്പ​​ന്മാ​​ർ കാ​​​ടു​​​ക​​​യ​​​റു​​​മെ​​​ന്നു​​​ള്ള പ്ര​​​തീ​​​ക്ഷ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ഇ​​വി​​ടെ രാ​​​ത്രി ത​​​മ്പ​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.